Breaking News

Breaking News

ബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേ; ഉദ്ഘാടനം 11ന് പ്രധാനമന്ത്രി നിര്‍വഹിക്കും

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ പത്ത് വരി ബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായി ബിജെപി സർക്കാർ ഉയർത്തിക്കാട്ടുന്ന റോഡ് മെയ് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റോഡ് തുറക്കുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് മലയാളികളാണ്. മലബാറിൽ നിന്നുള്ളവർക്ക് ഏറ്റവും പ്രയോജനകരമാകുന്ന റോഡാണ് ബെംഗളൂരു-മൈസൂരു പത്ത് വരി ദേശീയപാത. 50,000 കോടി രൂപ …

Read More »

ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി നടപ്പാക്കില്ല: ധനമന്ത്രി

തിരുവനന്തപുരം: ഒരാളുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമ്മിച്ചതും ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകൾക്കും പ്രത്യേകം നികുതി ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനും തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള നിർദ്ദേശമാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം തദ്ദേശ സ്വയംഭരണ മന്ത്രിയുമായി ചർച്ച ചെയ്തു. നികുതി ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി ബാലഗോപാൽ …

Read More »

ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 32 മരണം, 85 പേർക്ക് പരിക്ക് ‌

ഏഥൻസ് : ഗ്രീസിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ മരിച്ചു. 85 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 7:30 ഓടെ ഏഥൻസിൽ നിന്ന് വടക്കൻ നഗരമായ തെസ്സലോനിക്കയിലേക്ക് പോകുകയായിരുന്ന ഇന്‍റർസിറ്റി പാസഞ്ചർ ട്രെയിൻ മധ്യ ഗ്രീസിലെ ലാരിസ നഗരത്തിന് പുറത്ത് ഒരു ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്‍റെ 4 ബോഗികൾ പാളം തെറ്റി. ചില ബോഗികൾക്ക് തീപിടിച്ചു. …

Read More »

അതിക്രമിച്ച് കടന്ന് അക്രമി; ചവിട്ടി തുരത്തി കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിദ്യാർഥിനി

തിരുവാങ്കുളം: വീട്ടിലെത്തിയ അക്രമിയെ ചവിട്ടി ഓടിച്ച് വിദ്യാർഥിനി. കരിങ്ങാച്ചിറ പാറപ്പിള്ളി റോഡിൽ ശ്രീനിലയത്തിൽ അരുണിന്‍റെയും നിഷയുടെയും മകൾ എസ്.അനഘയാണ് അക്രമിയെ ധീരമായി നേരിട്ടത്. ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. അരുണും നിഷയും നടക്കാൻ പോയതായിരുന്നു. മുൻവശത്തെ വാതിലടച്ചശേഷം അടുക്കള വാതിലടയ്ക്കാൻ പോകുമ്പോൾ ട്രാക്ക്സ്യൂട്ടും ഹെഡ്ഫോണും ധരിച്ച പൊക്കവും വണ്ണവുമുള്ള ഒരാൾ നിൽക്കുന്നത് കണ്ടു. തന്നെ കണ്ടെന്ന് മനസിലാക്കിയ അക്രമി കത്തിയെടുത്ത് അനഘയുടെ കഴുത്തിനു നേരേ വീശി. ഒഴിഞ്ഞുമാറിയ അനഘയ്ക്ക് …

Read More »

സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്ന് സൂചിപ്പിക്കുന്ന വാട്സാപ്പ് ചാറ്റുകൾ പുറത്ത്

തിരുവനന്തപുരം: സ്വപ്ന സുരേഷിനെ നോർക്കയ്ക്ക് കീഴിലുള്ള നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തി. ജോലിക്ക് വേണ്ടി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്ന് സൂചിപ്പിക്കുന്ന വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. സ്വപ്ന മുഖ്യമന്ത്രിയെ കണ്ട കാര്യം സി.എം രവീന്ദ്രനെ അറിയിച്ചെന്നും ശിവശങ്കർ ചാറ്റിൽ പറയുന്നു. നോർക്ക സി.ഇ.ഒ അടക്കമുള്ളവർ നിയമനത്തിന് സമ്മതിച്ചതായി ശിവശങ്കർ സ്വപ്നയോട് പറയുന്ന വാട്സാപ്പ് ചാറ്റുകൾ ആണ് പുറത്ത് വന്നത്. കോൺസുലേറ്റിലെ സ്വപ്നയുടെ രാജി വാർത്ത കേട്ട് സി …

Read More »

ലൈഫ് മിഷന്‍ കേസ്; ഇന്ന് ഹാജരാകാൻ പി.ബി നൂഹ് ഐഎഎസിന് ഇഡി നോട്ടീസ്

കൊച്ചി: ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇ.ഡി നോട്ടീസ്. പി.ബി നൂഹ് ഐ.എ.എസിന് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടിയാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കും. വിവാദമായ ഇടപാടിനും കേസിനും ശേഷമാണ് പി.ബി നൂഹ് ചുമതലയേൽക്കുന്നത്.

Read More »

അഴിമതി; ഇനി സർക്കാർ അനുമതി നിഷേധിച്ചാലും കുറ്റപത്രം നൽകാം, സർക്കുലർ ഇറക്കി വിജിലൻസ്

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാൻ വിജിലൻസ്. സർക്കാർ അനുമതി നിഷേധിച്ചാലും അഴിമതിയിൽ പങ്കുണ്ടെങ്കിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമാണ് പുതിയ സർക്കുലർ ഇറക്കിയത്. അഴിമതിക്കായി വ്യാജ രേഖ, ഗൂഡാലോചന എന്നിവയിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ കുറ്റപത്രം സമർപ്പിക്കാം. അഴിമതി നടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയ പല ഉദ്യോഗസ്ഥർക്കും സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുന്നില്ല. പുതിയ സർക്കുലറോടെ ഇത്തരക്കാർക്കെതിരെ കുറ്റപത്രം സമർപ്പിക്കാം.

Read More »

മദ്യപാനം നിർത്തിയതിൻ്റെ ഒന്നാം വാർഷികം; പോസ്റ്റർ പതിച്ചാഘോഷിച്ച് തമിഴ്നാട്ടുകാരൻ

ചെങ്കൽപ്പേട്ട് : ജീവിതത്തിൽ പ്രധാനപ്പെട്ട എന്തെങ്കിലും സംഭവിക്കുന്ന തീയതി ഓർക്കുകയും വാർഷികം ആഘോഷിക്കുകയും ചെയ്യുന്നത് സാധാരണമാണ്. എന്നിരുന്നാലും, തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ നിന്നുള്ള ഒരാൾ ആഘോഷിച്ചത് മദ്യപാനം നിർത്തിയതിന്‍റെ ഒന്നാം വാർഷികമാണ്. ആഘോഷിക്കുക മാത്രമല്ല, ഇതേ കുറിച്ച് വ്യക്തമാക്കുന്ന പോസ്റ്ററും പതിച്ചു.  എന്നാൽ ഇത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമാണെന്ന് പറയണം. 32 വർഷം മദ്യത്തിന് അടിമയായി ജീവിക്കേണ്ടി വന്നയാളാണ് മദ്യപാനം നിർത്തിയത്. ചെങ്കൽപേട്ട് സ്വദേശിയായ മനോഹരൻ ഒറ്റ ദിവസം …

Read More »

ചന്ദ്രയാൻ–3 വിക്ഷേപണം; നിർണായക മുന്നേറ്റം നടത്തി ഐഎസ്ആർഒ

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്ര ഉപരിതല പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ -3ന്‍റെ തയ്യാറെടുപ്പുകളിൽ നിര്‍ണായക മുന്നേറ്റവുമായി ഐഎസ്ആർഒ. ക്രയോജനിക് എഞ്ചിൻ സിഇ -20 ന്‍റെ ഫ്ലൈറ്റ് ആക്സപ്റ്റന്‍സ് ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയായി. ഇതോടെ വിക്ഷേപണ വാഹനത്തിന്‍റെ നിർണായക പരീക്ഷണ ദൗത്യങ്ങൾ പൂർത്തിയായി. ചന്ദ്രന്‍റെ ഇരുണ്ട ഭാഗമായ ദക്ഷിണധ്രുവത്തിന്‍റെ നിഗൂഢതകൾ തേടി പോയ ചന്ദ്രയാൻ -2 ന്‍റെ പിൻഗാമിയാണ് ചന്ദ്രയാൻ -3. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ തകർന്ന വിക്രം ലാൻഡറിനും പ്രയാൻ റോവറിനും …

Read More »

എഴുന്നേറ്റ് നിൽക്കുന്ന രാജവെമ്പാല; ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ

ലോകത്ത് ആളുകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ജീവികളിലൊന്നാണ് പാമ്പ്. പാമ്പുകളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. മിക്ക ആളുകൾക്കും ഇത് കാണാൻ വളരെ താൽപ്പര്യവുമുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ വന്യജീവികളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണിത്.  ഒരു രാജവെമ്പാലയുടെ വീഡിയോ ആണിത്. ഒരു രാജവെമ്പാലക്ക് ശരിക്ക് നിൽക്കാനും ഒരു മുതിർന്ന വ്യക്തിയുടെ കണ്ണുകളിലേക്ക് നേരെ നോക്കാനും സാധിക്കും …

Read More »