Breaking News

ദൃശ്യം 2 വിൽ അഭിനയിക്കാൻ സാധിക്കാത്തതിന്റെ വിഷമം തുറന്നു പറഞ്ഞ് ഷാജോൺ; പക്ഷേ ദൃശ്യം 3യിൽ താനുണ്ടാകും…

ദൃശ്യം 2 മലയാള സിനിമയില്‍ ചരിത്രം കുറിച്ച് മുന്നേറുകയാണ്. ഒടിടി റിലീസായി എത്തിയ ചിത്രം പ്രായഭേദമന്യേ പ്രേക്ഷകമനസ് കീഴടക്കി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ പലരും ചോദിക്കുന്ന ഒരു കാര്യമുണ്ട്.

യുട്യൂബ് വഴി ഇനി ഏത് ഫോണിലും 4കെ വീഡിയോകള്‍ ആസ്വദിക്കാം..Read more

കോണ്‍സ്‌റ്റബിള്‍ സഹദേവന്‍ എവിടെ പോയി എന്നത്. സഹദേവനെ കുറിച്ച്‌ രണ്ടാം ഭാഗത്തില്‍ പരാമര്‍ശമുണ്ടെങ്കിലും, സഹദേവനും കൂടിയുണ്ടായിരുന്നെങ്കില്‍ കഥ ഒന്നുകൂടി കൊഴുത്തേനെയെന്നാണ് ഒരുപറ്റം ആരാധകരുടെ അഭിപ്രായം.

ഇപ്പോഴിതാ തന്റെ കഥപാത്രം എന്തുകൊണ്ട് ദൃശ്യം2വില്‍ ഉണ്ടായില്ല എന്ന് കലാഭവന്‍ ഷാജോണ്‍ തന്നെ പറയുകയാണ്. ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്.

ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ഈ സിനിമയില്‍ ഭാഗമാകാത്തതില്‍ സത്യമായിട്ടും എനിക്ക് ഭയങ്കരവിഷമമുണ്ട്. ദൃശ്യം സിനിമയില്‍ ഭാഗമാകാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാന്‍.

ഇപ്പോള്‍ ഒരുപാട് പേര്‍ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവന്‍ എന്ന്. സഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോള്‍. ഇനി സഹദേവന്‍ വരണമെങ്കില്‍ ജീത്തു വിചാരിക്കണം. ദൃശ്യം 3യില്‍ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’-കലാഭവന്‍ ഷാജോണ്‍ പറഞ്ഞു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …