Breaking News

2.6 ലക്ഷത്തിന്റെ 1 രൂപ നാണയങ്ങള്‍ കൂട്ടിവെച്ച്‌ തന്റെ സ്വപ്ന വാഹനം സ്വന്തമാക്കി യുവാവ്; പണം എണ്ണാനെടുത്തത് പത്ത് മണിക്കൂര്‍…

ഒറ്റരൂപ നാണയങ്ങള്‍ ശേഖരിച്ച്‌ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തന്റെ സ്വപ്ന വാഹനം സ്വന്തമാക്കി യുവാവ്. തമിഴ്‌നാട് സേലം സ്വദേശിയായ വി ഭൂപതിയെന്ന യുവാവാണ് 2,60,000 ഒറ്റരൂപ നാണയങ്ങള്‍ കൂട്ടിവെച്ച്‌ തന്റെ സ്വപ്ന ബൈക്ക് സ്വന്തമാക്കിയത്. ബജാജ് ഡോമിനോര്‍ 400 സിസി ബൈക്ക് സ്വന്തമാക്കുന്നത് സ്വപ്‌നം കണ്ടാണ് യുവാവ് മൂന്ന് വര്‍ഷത്തോളം നാണയങ്ങള്‍ കൂട്ടിവച്ചത്.

ഒടുവില്‍ ഏറെ ആശിച്ച ബൈക്കിനുള്ള തുക ഉറപ്പിക്കാനായപ്പോള്‍ നാണയങ്ങളെല്ലാം ചാക്കിലാക്കി മാസായി ഭൂപതി ബജാജ് ഷോറൂമിലെത്തി ബൈക്ക് വാങ്ങുകയായിരുന്നു. അതേസമയം, ഭൂപതിയെ തന്റെ സ്വപ്നം സാക്ഷാത്കരിച്ചപ്പോള്‍ പണി കിട്ടിയത് ബജാജ് ഷോറൂമിലെ ജീവനക്കാര്‍ക്കാണ്. ഭൂപതി കൊണ്ടുവന്ന ഭാരിച്ച ചാക്കിലെ നാണയങ്ങളത്രയും എണ്ണിത്തീര്‍ക്കാന്‍ ജീവനക്കാര്‍ക്ക് വേണ്ടി വന്നത് 10 മണിക്കൂറാണ്.

ഭൂപതിയെ നിരാശനാക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് ചാക്കില്‍ കൊണ്ടുവന്ന നാണയങ്ങള്‍ സ്വീകരിച്ചതെന്നും ഷോറൂം മാനേജര്‍ വ്യക്തമാക്കി. 29കാരനായ ഭൂപതി ഒരു സ്വകാര്യ സ്ഥാപനത്തില്‍ കമ്ബ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. ഭൂപതിയും നാല് സുഹൃത്തുക്കളും ബജാജ് ഷോറൂമിലെ അഞ്ച് ജീവനക്കാരും ചേര്‍ന്ന് നടത്തിയ പത്ത് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് നാണയങ്ങള്‍ എണ്ണിത്തീര്‍ന്നത്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …