Breaking News

ഐ എസ് എല്‍: എ ടി കെ മോഹന്‍ ബഗാന് ഇന്ന് നിര്‍ണായക മത്സരം; ഇന്ന് ജയിച്ചാൽ ലീഗ് ഷീല്‍ഡ്..

ഐ എസ് എല്ലില്‍ ഇന്ന് എ ടി കെ മോഹന്‍ ബഗാൻ ഹൈദരബാദിനെ നേരിടും. എ ടി കെ മോഹന്‍ ബഗാന് അതിനിര്‍ണായക മത്സരമാണ് ഇന്ന്. ഇന്ന് വിജയിച്ചാല്‍ മോഹന്‍ ബഗാന് ലീഗ്

ചാമ്ബ്യന്മാരാകാൻ സാധിക്കും. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി തോറ്റ് പോയിന്റ് നഷ്ടപ്പെടുത്തിയതോടെ മുംബൈ സിറ്റിയുടെ ലീഗ് ഷീല്‍ഡ് നേടാനുള്ള സാധ്യത

മങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ 39 പോയിന്റുമായി എ ടി കെ മോഹന്‍ ബഗാന്‍ ലീഗില്‍ ഒന്നാം സ്ഥാനത്തും 34 പോയിന്റുമായി മുംബൈ സിറ്റി ലീഗില്‍ രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്.

രണ്ട് ടീമുകള്‍ക്കും രണ്ട് മത്സരങ്ങള്‍ ഇനി ബാക്കിയുള്ളത്‌. അവസാന മത്സരം മുംബൈ സിറ്റിയും എ ടി കെയും തമ്മിലാണ്. അതുകൊണ്ട് തന്നെ ആ മത്സരത്തിനു മുമ്ബ് ലീഗ്

ദൃശ്യം 2 വിൽ അഭിനയിക്കാൻ സാധിക്കാത്തതിന്റെ വിഷമം തുറന്നു പറഞ്ഞ് ഷാജോൺ; പക്ഷേ ദൃശ്യം 3യിൽ താനുണ്ടാകും…Read more

ചാമ്ബ്യന്‍ പട്ടം ഉറപ്പിക്കാന്‍ ആകും മോഹന്‍ ബഗാന്റെ ശ്രമം. ലീഗ് ഘട്ടത്തില്‍ ഒന്നാമത് ഉള്ള ടീമിന് ലീഗ് കിരീടത്തോടൊപ്പം എ എഫ് സി ചാമ്ബ്യന്‍സ് ലീഗ് യോഗ്യതയും ലഭിക്കും എന്നതിനാല്‍

ലീഗില്‍ ഒന്നാമത് എത്താനാകും ബ​ഗാൻ ലക്ഷ്യമിടുന്നത്. ഇന്ന് പക്ഷെ മോഹന്‍ ബഗാന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ഹൈദരബാദിനും ഈ മത്സരം നിര്‍ണായകമാണ്. അവര്‍ക്ക്

പ്ലേ ഓഫ് യോഗ്യത നേടണം എന്നുള്ളത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം തീപാറും എന്നുള്ളകാര്യത്തിൽ തർക്കമുണ്ടാകില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …