Breaking News

Breaking News

ബ്രഹ്മപുരം പ്ലാന്‍റിലേക്ക് മാലിന്യം കൊണ്ടുവന്ന വാഹനങ്ങള്‍ തടഞ്ഞു; പ്രതിഷേധവുമായി പ്രദേശവാസികൾ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള തീവ്രശ്രമം നടക്കുന്നതിനിടെ മാലിന്യവുമായെത്തിയ വാഹനങ്ങൾ തടഞ്ഞ് ജനപ്രതിനിധികൾ. പുത്തൻകുരിശ്, കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ തടഞ്ഞത്. നാളെ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ജനകീയ സമരസമിതി അറിയിച്ചു. വിഷപ്പുകയും കാറ്റും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ ബ്രഹ്മപുരം പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് അഗ്നിശമന സേന. നാവികസേനയുടെയും പോർട്ട് ട്രസ്റ്റിന്‍റെയും ഉൾപ്പെടെ 30 ലധികം യൂണിറ്റുകളും 200 ലധികം ഉദ്യോഗസ്ഥരും തീ …

Read More »

ചുട്ടുപൊള്ളി കേരളം; ഏറ്റവും ഉയർന്ന താപനില പാലക്കാട് ജില്ലയിലെ എരിമയൂരിൽ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അനുഭവപ്പെട്ടത് ഉയർന്ന താപനില. രണ്ട് സ്റ്റേഷനുകളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ എരിമയൂരിലാണ് ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇടുക്കിയിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. തൊടുപുഴയിൽ 40.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

Read More »

വിഷപുക; കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴാം ക്ലാസ്‌ വരെ നാളെ അവധി

കൊച്ചി: കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും നാളെ ഏഴാം ക്ലാസ്‌ വരെയുള്ളവർക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ രേണുരാജ്. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലാണ് അവധി. വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകൾക്കും ഇത് ബാധകമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. അങ്കണവാടികളും ഡേ കെയറുകളും അടച്ചിടും. അതേസമയം, പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ …

Read More »

‘മമതയെ പുറത്താക്കാതെ തലമുടി വളർത്തില്ല’; പ്രഖ്യാപനവുമായി കൗസ്തവ് ബാഗ്ചി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അധികാരത്തിൽ നിന്ന് പുറത്താക്കും വരെ മുടി വളർത്തില്ലെന്ന് കോൺഗ്രസ് വക്താവും അഭിഭാഷകനുമായ കൗസ്തവ് ബാഗ്ചി. മമതാ ബാനർജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് അറസ്റ്റിലായ ബാഗ്ചി ജാമ്യം ലഭിച്ചയുടൻ തല മുണ്ഡനം ചെയ്യുകയും മമതയ്ക്കെതിരെ യുദ്ധം പ്രഖ്യാപനം നടത്തുകയും ആയിരുന്നു. ബംഗാളിലെ നിരവധി കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബാഗ്ചിയുടെ ശപഥം. “തല മുണ്ഡനം ചെയ്യുന്നത് എന്‍റെ പ്രതിഷേധത്തിന്‍റെ അടയാളമാണ്. മമതാ ബാനർജിയെ സ്ഥാനഭ്രഷ്ടയാക്കുന്നതുവരെ …

Read More »

തോഷഖാന കേസ്‌; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്

ഇസ്‌ലാമാബാദ്: തോഷഖാന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്. ലാഹോറിലെ സമാൻ പാർക്കിലുള്ള ഇമ്രാൻ ഖാന്‍റെ വസതിയിൽ പോലീസ് എത്തിയതായാണ് റിപ്പോർട്ട്. ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. സെഷൻസ് കോടതി ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ടിൽ കസ്റ്റഡിയിലെടുത്ത ഇമ്രാൻ ഖാനെ മാർച്ച് ഏഴിന് കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. …

Read More »

ആറ്റുകാൽ പൊങ്കാല; മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനക്കയച്ചതായി മേയര്‍

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കൊണ്ടുവന്ന മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി മേയർ ആര്യ രാജേന്ദ്രൻ. പാപ്പനംകോട് എൻ.ഐ.ഐ.എസ്.ടിയിലാണ് പരിശോധന. പ്രാഥമിക പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും മേയർ പറഞ്ഞു. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ശേഖരിച്ച് ലൈഫ് പദ്ധതിക്കുള്ള വീടുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുമെന്നും മേയർ അറിയിച്ചു. ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുകയും ശുചീകരണ സമയത്ത് തന്നെ കല്ലുകൾ ശേഖരിക്കുകയും ചെയ്യും. അനധികൃതമായി കല്ല് ശേഖരിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മേയർ …

Read More »

മിറാക്കിൾ ജിആർ, ഡെക്സ് ജിആർ; പുത്തൻ ഇലക്ട്രിക് ബൈക്കുകളുമായി യുലു

രണ്ട് പുതിയ ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇവി മൊബിലിറ്റി ടെക് കമ്പനിയായ യുലു. മിറാക്കിൾ ജിആർ, ഡെക്സ് ജിആർ എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. ഇവി വിഭാഗത്തിൽ ബജാജിന്‍റെ അനുബന്ധ സ്ഥാപനമായ ചേതക് ടെക്നോളജീസ് ലിമിറ്റഡാണ് ഇവ രണ്ടും വികസിപ്പിച്ചെടുത്തത്. മുൻവശത്ത് ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമായാണ് പുതിയ യൂലു ഇ-ബൈക്ക് വരുന്നത്. പുതിയ ബൈക്കുകൾക്ക് ഇരുവശത്തും ഡ്രം ബ്രേക്കുകൾ ലഭിക്കും. മണിക്കൂറിൽ 25 കിലോമീറ്ററാണ് …

Read More »

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുമായുള്ള കരാർ റദ്ദാക്കി നെവാർക്ക്

ന്യൂഡൽഹി: ബലാത്സംഗക്കേസിലെ പ്രതിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായുള്ള സഹോദരി- നഗര കരാർ റദ്ദാക്കി യുഎസ് നഗരമായ നെവാർക്ക്. ‘ഖേദകരം’ എന്ന് വിശേഷിപ്പിച്ചാണ് നടപടി. നെവാർക്കിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും കരാർ ഒപ്പിടുകയും ചെയ്യുന്ന നിരവധി ചിത്രങ്ങൾ നിത്യാനന്ദ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ജനുവരി 12ന് നെവാർക്കിലെ സിറ്റി ഹാളിൽ ‘കൈലാസ’യും നെവാർക്കും …

Read More »

‘ഹൈദ്ര’; ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ടുമായി യുഎഇ

അബുദാബി: ലോകത്തിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ട് പുറത്തിറക്കി യുഎഇ. അബുദാബി മുസഫയിലെ അൽസീർ മറൈനിൽ പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ ബോട്ടിന് ഹൈദ്ര എന്നാണ് പേര് നൽകിയിട്ടുള്ളത്. 4 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള ഹൈദ്രയെ യുഎഇ തീരദേശ സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഉപയോഗിക്കും. ജലശുദ്ധീകരണ പ്ലാന്‍റുകൾ, സ്വകാര്യ ദ്വീപുകൾ, സൂപ്പർ യോട്ടുകൾ മുതലായവയുടെ സംരക്ഷണത്തിനും ഇത് ഉപയോഗിക്കും.

Read More »

സ്റ്റേജ് ഷോയ്ക്കിടെ ഡ്രോണ്‍ തലക്കിടിച്ച് ഗായകൻ ബെന്നി ദയാലിന് പരിക്കേറ്റു

ചെന്നൈ: ഗായകൻ ബെന്നി ദയാലിന്‍റെ തലയിൽ ഡ്രോൺ ഇടിച്ച് പരിക്കേറ്റു. ചെന്നൈയിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ബെന്നി ദയാൽ പാട്ട് പാടുന്നതിനിടെയാണ് ഡ്രോൺ തലയുടെ പിൻഭാഗത്ത് ഇടിച്ചത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബെന്നി ദയാൽ ഷോ അവതരിപ്പിക്കാൻ തുടങ്ങിയതു മുതൽ ഡ്രോൺ സ്റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. ബെന്നി ദയാലിന് സമീപത്തുകൂടെ ആയിരുന്നു ഡ്രോൺ പറത്തിയത്. ‘ഉർവശി ഉർവശി’ എന്ന ഗാനം …

Read More »