Breaking News

Breaking News

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു; പ്രതിപക്ഷ പാർട്ടികൾ മോദിക്ക് കത്തയച്ചു

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഒപ്പിട്ട …

Read More »

ട്രേഡ് യൂണിയനുകളുടെ എതിർപ്പ് തള്ളി; കെഎസ്ആർടിസി ശമ്പളം നല്കിയത് ഗഡുക്കളായി

തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെ എതിർപ്പ് അവഗണിച്ച് ശമ്പളം ഗഡുക്കളായി നൽകി കെ.എസ്.ആർ.ടി.സി. പകുതി ശമ്പളമാണ് ജീവനക്കാർക്ക് നൽകിയത്. രണ്ടാം ഗഡു നൽകണമെങ്കിൽ ധനവകുപ്പ് സഹായിക്കണമെന്നും മാനേജ്മെന്‍റ് അറിയിച്ചു. സർക്കാർ ധനസഹായം ലഭിച്ചാൽ മാത്രമേ ജീവനക്കാർക്ക് രണ്ടാം ഗഡു നൽകാനാകൂവെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. പ്രതിമാസ കളക്ഷനിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി പ്രതിമാസം സർക്കാർ നൽകുന്ന 50 കോടി …

Read More »

ബ്രഹ്മപുരം തീപിടുത്തം; വിഷപ്പുക ശ്വസിച്ച 20 ഉദ്യോഗസ്ഥർ ചികിത്സ തേടി

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലുണ്ടായ തീപിടുത്തത്തെ തുടർന്നുണ്ടായ കടുത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമന സേനാംഗങ്ങൾ ചികിത്സ തേടി. ഛർദ്ദി, ശ്വാസതടസ്സം, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും ചികിത്സ തേടിയതെന്ന് ജില്ലാ ഫയർ ഓഫീസർ എം കെ സതീശൻ പറഞ്ഞു. വൈകുന്നേരത്തോടെ 80 ശതമാനം തീയും അണയ്ക്കാനാകും. വിഷപ്പുകയും കാറ്റുമാണ് തീ അണയ്ക്കുന്നതിനുള്ള തടസ്സങ്ങൾ. 25 യൂണിറ്റുകളിലായി 150 ഓളം ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള …

Read More »

മദ്യലഹരിയിൽ വിമാനത്തിൽ സഞ്ചരിച്ച വിദ്യാർഥി സഹയാത്രികനുമേൽ മൂത്രമൊഴിച്ചു

ന്യൂഡല്‍ഹി: മദ്യലഹരിയിൽ വിമാനത്തിൽ യാത്ര ചെയ്ത വിദ്യാർത്ഥി സഹയാത്രികനുമേൽ മൂത്രമൊഴിച്ചു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ വിമാനത്തിലാണ് സംഭവം. യുഎസ് സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ് മൂത്രമൊഴിച്ചത്. ന്യൂയോർക്കിൽ നിന്ന് രാത്രി 9.15ന് പുറപ്പെട്ട് ഡല്‍ഹിയില്‍ ശനിയാഴ്ച ഉച്ചയോടെ ഇറങ്ങിയ എഎ 292 വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന യുവാവ് ഉറക്കത്തിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇത് സഹയാത്രികന്റെ ദേഹത്തായി. ഇതോടെ അധികൃതരെ വിവരമറിയിച്ചു. എന്നാൽ മൂത്രമൊഴിച്ചതിന് വിദ്യാർത്ഥി ക്ഷമാപണം നടത്തിയതിനാൽ അഭ്യർത്ഥനപ്രകാരം പൊലീസിനെ അറിയിച്ചില്ലെന്ന് …

Read More »

അന്തരീക്ഷത്തില്‍ എതിര്‍ചുഴി; ഇന്നും ചൂട് കൂടും, ആറിടങ്ങളില്‍ താപനില 40 ഡിഗ്രി കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൂടിയ താപനിലയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ ചൂട് അനുഭവപ്പെട്ടേക്കും. ഇന്നലെ പകൽ ആറ് സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നിരുന്നു. കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് ഇന്നലെ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നത്. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന എതിർ ചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളിൽ താപനില ഉയരാൻ കാരണം. വരും ദിവസങ്ങളിലും താപനില ഉയരാനാണ് സാധ്യത. …

Read More »

സന്തോഷ് ട്രോഫി; 54 വര്‍ഷത്തിന് ശേഷം കിരീടത്തിൽ മുത്തമിട്ട് കർണാടക

റിയാദ്: സന്തോഷ് ട്രോഫി ഫൈനലിൽ മേഘാലയയെ 2-3ന് തകർത്ത് കർണാടക കിരീടം ചൂടി. 54 വർഷത്തിന് ശേഷമാണ് കർണാടക സന്തോഷ് ട്രോഫി നേടുന്നത്. കർണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫി കിരീടമാണിത്. ആദ്യ കിരീടം പ്രതീക്ഷിച്ചിരുന്ന മേഘാലയ നിരാശരായി മടങ്ങി. ചരിത്രത്തിലാദ്യമായി കലാശപ്പോരിനിറങ്ങിയ മേഘാലയെ ഞെട്ടിച്ചുകൊണ്ടാണ് കര്‍ണാടക തുടങ്ങിയത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ കർണാടക ലീഡ് പിടിച്ചു. സുനിൽകുമാറാണ് ലീഡ് നൽകിയത്. എന്നാൽ കർണാടകയുടെ ആഹ്ലാദം അധിക നേരം നീണ്ടുനിന്നില്ല. …

Read More »

കൊച്ചിയിലെ മാലിന്യ പുകയ്ക്ക് ശമനം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെയോടെ കൊച്ചിയിലെ മാലിന്യ പുകയ്ക്ക് ശമനമുണ്ട്. പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ അന്തരീക്ഷത്തിൽ നിന്ന് പുക നീങ്ങി. നഗരത്തിന്‍റെ പല ഭാഗങ്ങളിലും ശനിയാഴ്ച വൈകി കടുത്ത പുകയാണ് അനുഭവപ്പെട്ടത്. മാലിന്യക്കൂമ്പാരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുള്ള പുകയാണ് നഗരത്തിൽ വ്യാപിച്ചത്. ജില്ലാ ഭരണകൂടം നഗരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇത് വരെ ബ്രഹ്മപുരത്ത് നിന്നുള്ള പുക എത്താതിരുന്ന മേഖലകളിലാണ് കാറ്റിന്‍റെ ഗതി അനുസരിച്ച് …

Read More »

കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: മാരിയോൺ ബയോടെക്കിന്റെ ലൈസന്‍സ് റദ്ദാക്കും

ന്യൂഡൽഹി: ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യൻ നിർമിത ചുമ മരുന്ന് കഴിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നിർമ്മാതാക്കൾക്കെതിരെ നടപടി. നോയിഡ ആസ്ഥാനമായുള്ള മാരിയോൺ ബയോടെക് നിർമ്മിച്ച കഫ് സിറപ്പായ ‘ഡോക് -1 മാക്സ്’ കഴിച്ച് 18 കുട്ടികളാണ് മരിച്ചത്. മാരിയോൺ ബയോടെക്കിന്‍റെ ഉത്പാദന ലൈസൻസ് റദ്ദാക്കും. ഇത് സംബന്ധിച്ച് സംസ്ഥാന ഡ്രഗ് കൺട്രോൾ അതോറിറ്റിക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. കഫ് സിറപ്പിൽ എഥിലിൻ ഗ്ലൈക്കോണിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് …

Read More »

നിലവിൽ അനുഭവപ്പെടുന്ന പനിയ്ക്കും ചുമയ്ക്കും കാരണം എച്ച്3എൻ2 വൈറസെന്ന് ഐസിഎംആർ

ന്യൂ‍ഡൽഹി: ഇൻഫ്ലുവൻസ വൈറസിന്‍റെ ഉപവിഭാഗമായ എച്ച്3എൻ2 വൈറസാണ് നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പനി, ചുമ എന്നിവയ്ക്ക് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇൻഫ്ലുവൻസ വൈറസിന്‍റെ മറ്റ് ഉപവിഭാഗങ്ങളെ അപേക്ഷിച്ച് എച്ച്3എൻ2 വൈറസ് മൂലം കൂടുതൽ ആശുപത്രിവാസം ഉണ്ടാകുമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി. രാജ്യത്തുടനീളമുള്ള വിവിധ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറികളുടെ (വിആർഡിഎൽഎസ്) ശൃംഖലയിലൂടെയാണ് ഐസിഎംആർ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഡിസംബർ …

Read More »

യുപിഎസ്ഇ കടമ്പ കടന്നില്ല; സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ട് ചാറ്റ് ജിപിടി

എഐ ചാറ്റ്ബോട്ടായ ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി നിരവധി വലിയ പരീക്ഷകളിൽ വിജയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അതിലൊന്ന് പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂളിലെ എംബിഎ വിദ്യാർത്ഥികൾക്കുള്ള അവസാന പരീക്ഷ പാസായതായിരുന്നു. പിന്നീട് നിയമ പരീക്ഷകളിലും മെഡിക്കൽ പരീക്ഷകളിലും മികവ് തെളിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചാറ്റ് ജിപിടി യുപിഎസ്ഇ പരീക്ഷയിൽ പരാജയപ്പെട്ടു എന്നതാണ് ഏറ്റവും പുതിയ വാർത്ത. അനലിറ്റിക്സ് ഇന്ത്യ മാഗസിനാണ് (എഐഎം) ഈ പരീക്ഷണം നടത്തിയത്. 2022 ലെ യുപിഎസ്ഇ പ്രിലിമിനറി …

Read More »