Breaking News

Breaking News

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട നിയമനടപടികൾ ഒരു മാസത്തിന് ശേഷം സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എത്രപേർ ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. ഹോട്ടൽ റെസ്റ്റോറന്‍റ് അസോസിയേഷൻ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് ഹെൽത്ത് കാർഡ് എല്ലാവർക്കും ലഭ്യമാക്കാൻ ഒരു മാസത്തെ സമയം കൂടി നീട്ടി നൽകിയത്. ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി രണ്ട് തവണ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മാസത്തേക്ക് കൂടി …

Read More »

യുവജന കമ്മിഷൻ അധ്യക്ഷയായി ചിന്ത കൈപ്പറ്റിയ ശമ്പളം 67.37 ലക്ഷം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 1.14 കോടിയാണ് യുവജന കമ്മിഷനായി ചെലവഴിച്ചതെന്ന് മന്ത്രി സജി ചെറിയാൻ. ജീവനക്കാരുടെ ശമ്പളത്തിനും അംഗങ്ങളുടെ ഓണറേറിയത്തിനുമായി ഒരു കോടിയും ഓഫീസ് ചെലവുകൾക്കായി 14.27 ലക്ഷവും ചെലവഴിച്ചു. 2021-22ൽ കമ്മിഷൻ അധ്യക്ഷയ്ക്കും ഓഫീസ് ആവശ്യങ്ങൾക്കുമായി എടുത്ത കാറുകളുടെ വാടകയായി നൽകിയത് 22.66 ലക്ഷം രൂപയാണ്. രണ്ട് ടേമിലായി ആറു വർഷമായി കമ്മിഷൻ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം 67.37 ലക്ഷം രൂപയാണ് …

Read More »

ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്

ആഗോള ശതകോടീശ്വര പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്. 18,700 കോടി ഡോളർ ആസ്തിയുമായി ബ്ലൂംബെർഗ് പട്ടികയിൽ ഒന്നാമതെത്തിയ മസ്ക്കിന് 2023ൽ ഇതുവരെ സമ്പത്തില്‍ 5,000 കോടി ഡോളറിൻ്റെ വർധനയുണ്ടായി. 18,500 കോടി ഡോളർ ആസ്തിയുള്ള ഫ്രഞ്ച് വ്യവസായി ബെർണാഡ് അര്‍നോയെയാണ് മസ്ക് മറികടന്നത്. ആമസോണിന്‍റെ ജെഫ് ബിസോസ് 11700 കോടി ഡോളർ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്. ടെസ്ലയുടെ ഓഹരി വില വർദ്ധിച്ചതിനാലാണ് മസ്കിന്‍റെ ആസ്തി വർദ്ധിച്ചത്. നിലവിൽ ടെസ്ലയിൽ …

Read More »

മാനസിക അസ്വാസ്ഥ്യമുള്ള യുവതിയ്ക്ക് മർദ്ദനം; നൂറനാട് കെസിഎം ആശുപത്രി ജീവനക്കാർക്കെതിരെ പരാതി

കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചതായി പരാതി. നൂറനാട് കെസിഎം ആശുപത്രിക്കെതിരെയാണ് ആരോപണം. യുവതിയുടെ ദേഹമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. കരുനാഗപ്പള്ളി സ്വദേശിനിയായ 39കാരിക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് ഇവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ യുവതിയുടെ വീട്ടുകാർ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി.  അതേസമയം ആരോപണം ആശുപത്രി അധികൃതർ സമ്മതിച്ചു. അക്രമാസക്തമായ പെരുമാറ്റമാണ് യുവതി കാണിച്ചത്. ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് നഴ്സുമാർ മർദ്ദിച്ചതെന്ന് യുവതിയെ ചികിത്സിച്ച …

Read More »

വരാപ്പുഴ പടക്കശാല അപകടം; വീട് വാടകയ്ക്കെടുത്ത ജൻസനെതിരെ കേസെടുക്കും

കൊച്ചി: വരാപ്പുഴയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച സംഭവത്തിൽ പോലീസ് ഇന്ന് അന്വേഷണം ആരംഭിക്കും. ലൈസൻസില്ലാതെയാണ് പടക്കങ്ങൾ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമായ സാഹചര്യത്തിൽ വീട് വാടകയ്ക്കെടുത്ത ജൻസനെ മുഖ്യപ്രതിയാക്കി പോലീസ് കേസെടുക്കും. പരിക്കേറ്റ ജൻസൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഫോറൻസിക് വിദഗ്ദ്ധരും ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. പടക്കത്തിനൊപ്പം മറ്റ് സ്ഫോടക വസ്തുക്കളും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ ഇന്ന് വിശദമായ പരിശോധന നടത്തും. സ്ഫോടനത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ഡേവിസിന്‍റെ മൃതദേഹം …

Read More »

സംസ്ഥാനത്ത് മാര്‍ച്ചിൽ ചൂട് കുറയാൻ സാധ്യത; കൂടുതൽ മഴയും ലഭ്യമാകും

തിരുവനന്തപുരം: മാർച്ച് മാസത്തിൽ താപനിലയിൽ അൽപം കുറവ് വരാൻ സാധ്യത. മാർച്ചിൽ കേരളത്തിൽ താപനില ഉയരില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സാധാരണ മാർച്ച് മാസത്തിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിട്ടുണ്ട്. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് സാധാരണ നിലയിലുള്ള താപനിലയാവും അനുഭവപ്പെടുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

Read More »

പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ സൂര്യ നായകനായേക്കുമെന്ന് റിപ്പോർട്ടുകൾ

സംവിധാനം ചെയ്ത് രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ യുവ സംവിധായകരുടെ നിരയിലേക്ക് ചുവടുവെപ്പ് നടത്തിയിരിക്കുയാണ് പൃഥ്വിരാജ്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമായ ലൂസിഫറാണ് ആദ്യം സംവിധാനം ചെയ്തത്. ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ . പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് നടൻ സൂര്യ നായകനായെത്തുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.’ബിസ്കറ്റ് കിംഗ്’ എന്നറിയപ്പെടുന്ന വ്യവസായി രാജൻ പിള്ളയുടെ …

Read More »

വരാപ്പുഴ സ്ഫോടനം; നടുക്കം വിട്ടുമാറാതെ പ്രദേശവാസികൾ

കൊച്ചി: വരാപ്പുഴയിൽ സംഭവിച്ചത് വൻ സ്ഫോടനം. ഭൂചലനമാണെന്നാണ് കരുതിയതെന്ന് പ്രദേശവാസികൾ പറയുന്നു. പടക്കം സൂക്ഷിച്ചിരുന്ന ഒറ്റനില വീട് സ്ഫോടനത്തിൽ പൂർണമായും തകർന്നു. സമീപത്തെ വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജനൽച്ചില്ലുകൾ തകർന്നു. പ്രദേശത്തെ മരങ്ങൾ കത്തിനശിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്ററിലധികം അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ വ്യക്തമാക്കുന്നു. അതേസമയം ഒരാളുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി …

Read More »

സ്ത്രീക്കും പുരുഷനും പൊതുവായ വിവാഹപ്രായം; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീക്കും പുരുഷനും പൊതുവായ വിവാഹപ്രായം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്. വിവാഹപ്രായം ഏകീകരിക്കുന്നത് പാർലമെന്‍റിന്‍റെ അധികാരപരിധിയിലുള്ള വിഷയമാണെന്നും നിയമം രൂപീകരിക്കാൻ പാർലമെന്‍റിനോട് നിർദ്ദേശിക്കാൻ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കോടതിക്ക് …

Read More »

ഐഎസ്എൽ ഫൈനൽ; ഇക്കുറിയും നറുക്ക് ഗോവ ഫത്തോർദ സ്റ്റേഡിയത്തിന്

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസൺ ഫൈനൽ ഗോവയിൽ നടക്കും. ഫത്തോർദ സ്റ്റേഡിയത്തിലാണ് ഐഎസ്എൽ കലാശപ്പോര് നടക്കുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഐഎസ്എൽ ഗോവയിൽ മാത്രമായി പരിമിതപ്പെടുത്തിയപ്പോൾ അവസാന മൂന്ന് തവണയും ഫൈനലിന് ആതിഥേയത്വം വഹിച്ചത് ഫത്തോർദയായിരുന്നു. ഇത്തവണ ഗോവയ്ക്ക് പകരം പുതിയ വേദിയായിരിക്കുമെന്നായിരുന്നു സൂചന. മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിലാണ് ഫൈനൽ നടക്കുക എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അവസാന …

Read More »