Breaking News

സ്ത്രീക്കും പുരുഷനും പൊതുവായ വിവാഹപ്രായം; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീക്കും പുരുഷനും പൊതുവായ വിവാഹപ്രായം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്.

വിവാഹപ്രായം ഏകീകരിക്കുന്നത് പാർലമെന്‍റിന്‍റെ അധികാരപരിധിയിലുള്ള വിഷയമാണെന്നും നിയമം രൂപീകരിക്കാൻ പാർലമെന്‍റിനോട് നിർദ്ദേശിക്കാൻ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കോടതിക്ക് മാത്രമല്ല പാർലമെന്‍റിനുമുണ്ടെന്നും കോടതി വ്യക്തമാക്കി. നിലവിൽ പുരുഷൻമാരുടെ വിവാഹപ്രായം 21 ഉം സ്ത്രീകളുടെ വിവാഹപ്രായം 18 ഉം ആണ്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …