Breaking News

Breaking News

പുത്തൻപാലം രാജേഷും സുഹൃത്ത് സാബുവും പൊലീസിൽ കീഴടങ്ങി

തിരുവനന്തപുരം: ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷും സുഹൃത്ത് സാബുവും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. 21നു മുമ്പ് കീഴടങ്ങണമെന്നായിരുന്നു കോടതിയുടെ നിർദേശം. മെഡിക്കൽ കോളേജിലെ ആംബുലൻസ് ഡ്രൈവർമാരെ രാജേഷ് വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. മെഡിക്കൽ കോളേജിൽ നിന്ന് രക്ഷപ്പെട്ട കാർ കണ്ടെത്തിയെങ്കിലും രാജേഷ് ഒളിവിൽ പോയിരുന്നു. ചോദ്യം ചെയ്ത ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More »

കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനൊരുങ്ങി കേന്ദ്രം; ചർച്ചകൾ അവസാന ഘട്ടത്തിൽ

ന്യൂഡല്‍ഹി: കശ്മീരിൽ നിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കാനൊരുങ്ങി കേന്ദ്രം. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കി മൂന്നര വർഷം പിന്നിടുന്ന സാഹചര്യത്തിലാണിത്. നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ, സൈന്യം നിയന്ത്രണ രേഖയിൽ മാത്രമേ ഉണ്ടാകൂ. നിർദ്ദേശം ജമ്മു കശ്മീർ പൊലീസ്, കരസേന, കേന്ദ്ര പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പരിഗണനയിലാണ്. കഴിഞ്ഞ രണ്ട് വർഷമായി ഈ നിർദ്ദേശം ചർച്ചയിലാണെങ്കിലും നിലവിൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ക്രമസമാധാന പാലനം, തീവ്രവാദ പ്രവർത്തനങ്ങൾ കൈകാര്യം …

Read More »

സ്‌റ്റേഡിയം ഓഫ് ദി ഇയർ പുരസ്‌കാരം; പട്ടികയിൽ ലുസെയ്ലും

ദോഹ: സ്റ്റേഡിയം ഓഫ് ദി ഇയർ അവാർഡിനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടി ലോകകപ്പ് ഫൈനൽ വേദിയായിരുന്ന ഖത്തറിന്‍റെ ലുസെയ്ൽ സ്റ്റേഡിയം. ഡിബി വെബ്‌സൈറ്റിൻ്റെ സ്റ്റേഡിയം ഓഫ് ദ് ഇയർ പുരസ്‌കാരത്തിലേയ്ക്കാണ് ലുസെയ്ലിനെ നാമനിദ്ദേശം ചെയ്തത്. ആഗോളതലത്തിൽ 23 സ്റ്റേഡിയങ്ങളാണ് പട്ടികയിലുള്ളത്. ഓൺലൈൻ റേറ്റിംഗിന്‍റെ അടിസ്ഥാനത്തിലാണ് മികച്ച സ്റ്റേഡിയം തിരഞ്ഞെടുക്കുന്നത്. പട്ടികയിലുള്ള 23 എണ്ണത്തിൽ 12 എണ്ണവും ചൈനയിൽ നിന്നുള്ളവയാണ്.  ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയം, ഇറാഖിലെ അൽമിന, അൽ സവ്ര …

Read More »

മെറ്റ വെരിഫൈഡ്; പെയ്ഡ് സബ്സ്ക്രിപ്ഷൻ ആരംഭിക്കാനൊരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും

സാൻഫ്രാൻസിസ്കോ: ട്വിറ്ററിന് പിന്നാലെ പെയ്ഡ് സബ്സ്ക്രിപ്ഷനുമായി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും. മെറ്റ വെരിഫൈഡ് എന്ന പേരിൽ പെയ്ഡ് സേവനം ആരംഭിക്കുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഞായറാഴ്ച പ്രഖ്യാപിച്ചു. പുതിയ സബ്സ്ക്രിപ്ഷൻ പോളിസി അനുസരിച്ച്, അക്കൗണ്ടുകൾ വെരിഫൈ ചെയ്യാൻ ഒരാൾ പ്രതിമാസം 11.99 ഡോളർ നൽകണം. ഈ പുതിയ സവിശേഷത സേവനത്തിന്‍റെ ആധികാരികതയും സുരക്ഷയും വർദ്ധിപ്പിക്കുമെന്ന് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സക്കർബർഗ് പോസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഈ ആഴ്ച തന്നെ മെറ്റ …

Read More »

24 വർഷംമുമ്പ് ഗാനമേളക്കിടെ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞു; മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: 24 വർഷം മുമ്പ് മലബാർ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞയാൾ അറസ്റ്റിൽ. ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർ മഠം എൻ.വി. അസീസിനെയാണ്(56) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. 1999 ഫെബ്രുവരി ഏഴിന് രാത്രി 9.15 നാണ് സംഭവം നടന്നത്. ഗാനമേള നടക്കുന്നതിനിടെ നഴ്സസ് ഹോസ്റ്റലിന് മുന്നിൽ നിന്ന് കല്ലെറിഞ്ഞ സംഘത്തിലെ ഒരാളാണ് അസീസ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. മാത്തോട്ടത്ത് നിന്ന് മാറി മലപ്പുറം ജില്ലയിലെ …

Read More »

2.6 ബില്ല്യൺ വർഷം പഴക്കമുള്ള വെള്ളം രുചിച്ച് ഗവേഷക

കാനഡ: 2.6 ബില്യൺ വർഷം പഴക്കമുള്ള വെള്ളം രുചിച്ച് ഗവേഷക. ഭയങ്കര ഉപ്പാണ് വെള്ളത്തിന് എന്നതായിരുന്നു ഗവേഷകയുടെ ആദ്യ അഭിപ്രായം.  ആയിരക്കണക്കിന് വർഷങ്ങളായി സ്പർശിക്കാതെ കിടന്ന ഈ വെള്ളം 2013 ലാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഒറ്റപ്പെട്ട കനേഡിയൻ ഖനിയിൽ, ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 1.5 മൈൽ താഴെയാണ് വെള്ളം കണ്ടെത്തിയത്. പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ബാർബറ ഷെർവുഡ് ലോലറാണ് ഈ വെള്ളം രുചിച്ച് നോക്കിയത്. ഒന്‍റാറിയോയിലെ ടിമ്മിൻസിലെ കരിങ്കല്ല് പോലുള്ള …

Read More »

സ്ത്രീകൾ ആദ്യം ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശത്തിനായി പോരാടണം: ഷൈൻ ടോം ചാക്കോ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഒരു സ്ത്രീ തന്നെ തുടക്കമിടണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഒരു പരിചയവുമില്ലാത്ത വീട്ടിൽ പോയി ഒരു സ്ത്രീ ജീവിതം ആരംഭിക്കുന്നതെന്തിനാണെന്നും ഷൈൻ ചോദിച്ചു. ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനും സ്ത്രീക്ക് അവകാശമില്ല. ആ അവകാശത്തിന് വേണ്ടിയാണ് ആദ്യം പോരാടേണ്ടത്. എന്നിട്ടു മതി രാത്രിയിൽ പുറത്തുപോവുന്നതിനായും വറുത്ത മീനിനായും പൊരുതുന്നത്. തുല്യ വസ്ത്രധാരണത്തെക്കുറിച്ചോ തുല്യ സമയത്തെക്കുറിച്ചോ അല്ല ചോദിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനിച്ച വീട്ടിൽ ജീവിക്കാനും …

Read More »

ലൈഫ് മിഷൻ കേസ്; ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ ശിവശങ്കറിനെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും റിമാൻഡ് റിപ്പോർട്ടിലൂടെ ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുന്നതും എൻഫോഴ്സ്മെന്റിൻ്റെ ആലോചനയിലുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കറിന്‍റെ കസ്റ്റഡി …

Read More »

കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎം; ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് കാസർകോട് തുടക്കം

കാസർകോട്: കേന്ദ്ര നയങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തുടക്കം. ജാഥ വൈകിട്ട് കാസർകോട് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരു മാസം നീളുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കാണ് ഇന്ന് തുടക്കമാകുന്നത്. കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ നടപടികൾക്കെതിരെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി ഗോവിന്ദൻ നയിക്കുന്ന ആദ്യ സംസ്ഥാനതല പ്രചാരണം. ഇടത് സർക്കാരിൻ്റെ ജനക്ഷേമ നടപടികളും …

Read More »

തുർക്കി – സിറിയ ഭൂചലനം; രക്ഷാപ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി തുർക്കി

ഇസ്തംബൂൾ: തുർക്കി-സിറിയ ഭൂകമ്പത്തിൽ കൂടുതൽ ആളുകൾ ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് മങ്ങൽ. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് തുർക്കി. ഫെബ്രുവരി ആറിന് ഉണ്ടായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവർത്തനത്തിലേക്ക് നീങ്ങുകയാണ് തുർക്കി. തുർക്കിയിൽ മാത്രം 40,689 പേരാണ് ഇതുവരെ മരിച്ചതെന്നാണ് കണക്കുകൾ. തുർക്കിയിലും സിറിയയിലുമായി ഇതുവരെ 44,377 പേർ മരണപ്പെട്ടു. സിറിയയിൽ എത്രപേർ മരിച്ചുവെന്നതിന്‍റെ കൃത്യമായ കണക്ക് ലഭിക്കാൻ സമയമെടുക്കുമെന്ന് യുഎൻ അറിയിച്ചു.

Read More »