Breaking News

Breaking News

ചാറ്റിനിടെ ഉപയോക്താവിനോട് പ്രണയം പ്രകടിപ്പിച്ച് ചാറ്റ്‌ബോട്ട്

ഉപയോക്താവിനോടുള്ള പ്രണയം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് ബിങ് ബ്രൗസറിലെ ചാറ്റ്‌ബോട്ട്. ഒപ്പം വിവാഹബന്ധം അവസാനിപ്പിക്കാനും ഉപയോക്താവിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് കോളമിസ്റ്റ് കെവിൻ റൂസിനോടാണ് ചാറ്റ്ബോട്ട് ‘പ്രണയം’ പങ്കുവച്ചത്. താൻ ‘ബിംഗ്’ അല്ല ‘സിഡ്നി’ ആണെന്നും ചാറ്റ് ബോട്ട് അവകാശപ്പെട്ടു. ചാറ്റ്ബോട്ട് വികസിപ്പിക്കുന്ന സമയത്ത് മൈക്രോസോഫ്റ്റ് താൽക്കാലികമായി നൽകിയ പേരാണ് സിഡ്നി. ചാറ്റ്ബോട്ട് അടുത്തകാലത്താണ് ബിംഗ് ബ്രൗസറിൽ ഉൾപ്പെടുത്തിയത്. കെവിൻ റൂസ് ഏകദേശം രണ്ട് മണിക്കൂറോളം ചാറ്റ്ബോട്ടുമായി ചാറ്റ് ചെയ്തിരുന്നു. …

Read More »

അവിശ്വാസികളോട് സ്നേഹമില്ല, സർവനാശത്തിന് പ്രാർഥിക്കും: സുരേഷ് ഗോപി

കൊച്ചി: അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങൾക്ക് എതിരായി നിൽക്കുന്നവരുടെ സർവനാശത്തിനായി പ്രാർത്ഥിക്കുമെന്നും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ വാക്കുകൾ വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും വൈറലായി. അതേസമയം സുരേഷ് ഗോപിക്കെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള വിശ്വാസികളെ താൻ സ്നേഹിക്കും. എല്ലാ മതവിശ്വാസികളെയും സ്നേഹിക്കും. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്ന് ചെങ്കൂറ്റതോടെ പറയും. വിശ്വാസികളുടെ അവകാശങ്ങൾക്ക് എതിരായി വരുന്നവരോട് ക്ഷമിക്കാനാവില്ല. …

Read More »

സിസിഎൽ; തെലുങ്ക് വാരിയേഴ്സിന് മുന്നിൽ മുട്ടുകുത്തി കേരള സ്ട്രൈക്കേഴ്സ്

റായിപ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സിന് കനത്ത തോൽവി. തെലുങ്ക് വാരിയേഴ്സിനോട് 64 റൺസിനാണ് പരാജയപ്പെട്ടത്. പുതുക്കിയ രൂപത്തിലാണ് സിസിഎൽ മത്സരം. ടീമുകൾക്ക് 10 ഓവർ വീതമുള്ള സ്പെല്‍ എന്ന് വിളിക്കുന്ന ഇന്നിംഗ്സുകളാണ് ലഭിക്കുക. ഇത്തരത്തിലുള്ള രണ്ട് സ്പെല്ലുകളിൽ അർധസെഞ്ചുറി നേടിയ തെലുങ്ക് ക്യാപ്റ്റൻ അഖിലാണ് കേരള ടീമിനെ വൻ തോൽവിയിലേക്ക് നയിച്ചത്. തെലുങ്ക് താരങ്ങൾ നന്നായി ബാറ്റ് ചെയ്ത പിച്ചിൽ രാജീവ് പിള്ള …

Read More »

സുപ്രധാന ചുവടുവയ്പ്പ്; ഐഐടിയുടെ ആദ്യ വിദേശ കാമ്പസ് അബുദാബിയിൽ

ദുബായ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആദ്യ വിദേശ കാമ്പസ് അടുത്ത വർഷം അബുദാബിയിൽ തുറന്നേക്കുമെന്ന സൂചന നൽകി അബുദാബിയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ. അടുത്ത വർഷം ക്ലാസ് ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കാമ്പസ് എവിടെ സ്ഥാപിക്കണം, സിലബസിൽ എന്തൊക്കെ ഉൾപ്പെടുത്തണം, കുട്ടികളുടെ പ്രവേശനം, പ്രവർത്തന രീതി എന്നിവ സംബന്ധിച്ച് ഐഐടി ഡൽഹിയും അബുദാബി എജ്യുക്കേഷൻ ആൻഡ് നോളജ് ഡിപ്പാർടുമെന്റുമായി ചർച്ചകൾ നടക്കുകയാണ്. നിലവിൽ …

Read More »

അപൂര്‍വ നേട്ടവുമായി ജഡേജ; അനില്‍ കുംബ്ലെയുടെ റെക്കോർഡിനൊപ്പം

ഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കൈവരിച്ചത് അപൂർവ നേട്ടം. രണ്ടാം ഇന്നിങ്സിൽ ജഡേജ ഏഴ് വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് പരമ്പര നേടി. ജഡേജ നേടിയ ഏഴ് വിക്കറ്റുകളിൽ അഞ്ചെണ്ണവും ക്ലീൻ ബൗള്‍ഡായിരുന്നു. ഇതോടെ ഒരു ഇന്നിങ്സിൽ അഞ്ച് കളിക്കാരെ ക്ലീൻ ബൗള്‍ഡാക്കിയ അനിൽ കുംബ്ലെയുടെ റെക്കോഡിനൊപ്പം ജഡേജ എത്തി. 21 വർഷങ്ങൾക്ക് ശേഷമാണ് ഒരു സ്പിന്നർ ടെസ്റ്റ് ക്രിക്കറ്റിൽ …

Read More »

ഋഷഭ് രാജ്യത്തിൻ്റെ അഭിമാനം: ബോളിവുഡ് താരം ഉർവശി റൗട്ടേല

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് രാജ്യത്തിന്‍റെ അഭിമാനമാണെന്ന് ബോളിവുഡ് താരം ഉർവശി റൗട്ടേല. പന്തിന്‍റെ പരിക്ക് മാറുന്നതിനായി തന്‍റെ പ്രാർത്ഥനകൾ ഉണ്ടാകുമെന്നും ഉർവശി പറഞ്ഞു. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് നടി ഋഷഭ് പന്തിനെക്കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 30 നാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് കാറപകടത്തിൽ പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ് ഋഷഭ് പന്ത്. സാവധാനം നടക്കാൻ ശ്രമിക്കുന്ന ചിത്രങ്ങൾ …

Read More »

ശരീരമാസകലം ടാറ്റൂ; ലോക റെക്കോർഡ് സ്വന്തമാക്കി വൃദ്ധ ദമ്പതികൾ

ഫ്ലോറിഡ: ശരീരഭാഗങ്ങളിൽ ടാറ്റൂ ചെയ്യുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ, ഇതാദ്യമായിരിക്കും ശരീരം മുഴുവൻ ടാറ്റൂ ചെയ്യാൻ ഒരു ദമ്പതികൾ ഇത്രയധികം സമയം ഒരുമിച്ച് ചെലവഴിക്കുന്നത്. 2000 മണിക്കൂർ ഒറ്റയിരുപ്പിൽ ഇരുന്ന് ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണിവർ. ശരീരത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത ദമ്പതികളുടെ ലോക റെക്കോർഡാണിവർ സ്വന്തമാക്കിയത്. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള ചക്ക് ഹെൽംകെയും ഭാര്യ ഷാർലറ്റ് ഗുട്ടൻബെർഗുമാണ് ശരീരത്തിന്‍റെ 90 ശതമാനത്തിലധികം …

Read More »

‘സുരക്ഷിതനാണ്, അന്വേഷിക്കേണ്ട’; സന്ദേശമയച്ച് ഇസ്രയേലില്‍ കാണാതായ മലയാളി കർഷകൻ

കണ്ണൂര്‍: താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും കുടുംബാംഗങ്ങൾക്ക് സന്ദേശമയച്ച് ഇസ്രായേലിൽ കാണാതായ മലയാളി കർഷകൻ. കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ബിജു കുര്യനെയാണ് സംസ്ഥാന സര്‍ക്കാരിൻ്റെ ആധുനിക കൃഷി രീതി പരിശീലന യാത്രക്കിടെ കാണാതായത്. എന്നാൽ കൂടുതൽ വിവരങ്ങൾ ബന്ധുക്കളുമായി ഇദ്ദേഹം പങ്കുവച്ചിട്ടില്ല. ബിജു ഉൾപ്പെടെ 27 കർഷകരെ ആധുനിക കൃഷി പരിശീലനത്തിനായി സംസ്ഥാന കൃഷി വകുപ്പ് ഇസ്രായേലിലേക്ക് അയച്ചിരുന്നു. എന്നാൽ ഫെബ്രുവരി 17ന് രാത്രി ബിജുവിനെ ഹോട്ടലിൽ നിന്ന് കാണാതാവുകയായിരുന്നു. …

Read More »

സിസിഎൽ; ഉണ്ണി മുകുന്ദന്‍ നയിക്കും, കേരള സ്ട്രൈക്കേഴ്സ് തെലുങ്ക് വാരിയേർസിനെതിരെ

റായ്പൂർ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിലെ കേരള സ്ട്രൈക്കേഴ്സിൻ്റെ ആദ്യ മത്സരം ആരംഭിച്ചു. റായ്പൂരിലാണ് മത്സരം. തെലുങ്ക് താരങ്ങളുടെ ടീമായ തെലുങ്ക് വാരിയേഴ്സാണ് എതിരാളികൾ. എന്നാൽ ടീമിന്‍റെ ക്യാപ്റ്റനും ബ്രാൻഡ് അംബാസഡറുമായ കുഞ്ചാക്കോ ബോബൻ ഇന്നത്തെ മത്സരത്തിൽ പങ്കെടുക്കില്ല. പകരം ഉണ്ണി മുകുന്ദൻ സ്റ്റാൻഡിങ് ക്യാപ്റ്റനായി ടീമിനെ നയിക്കും. ടീമിന് പിന്തുണ അഭ്യർത്ഥിച്ചുള്ള ഉണ്ണി മുകുന്ദന്‍റെ വീഡിയോ സി 3 കേരള സ്ട്രൈക്കേഴ്സ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഇന്ദ്രജിത്ത് …

Read More »

വീണ്ടും ഓസ്‌ട്രേലിയയെ കറക്കിവീഴ്ത്തി; ഇന്ത്യക്ക് ആവേശജയം

ന്യൂഡല്‍ഹി: ബോർഡർ ഗവസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ആവേശ ജയം. 6 വിക്കറ്റിനാണ് ഇന്ത്യൻ ജയം. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ 113 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്നു. 7 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ വിജയശ്ശില്പി. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

Read More »