Breaking News

പെണ്‍കുട്ടികളെ മോന്‍സണ്‍ ഉന്നതര്‍ക്ക്​ കാഴ്ചവെച്ചിരുന്നുവെന്ന്​ സംശയം; പോക്​സോക്ക്​ പിറകെ അന്വേഷണം നീളുന്നത്​ ഇതുവഴിയെ…

ഉന്നതരെ സ്വാധീനിക്കാനായി വ്യാജപുരാവസ്തു- സാമ്ബത്തിക തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ പെണ്‍കുട്ടികളെ കാഴ്ചവെച്ചിരുന്നതായി ആരോപണം. ഉന്നതരെ സ്വാധീനിക്കാന്‍ മോന്‍സണ്‍ പെണ്‍കുട്ടികളെ അവര്‍ക്ക്​ കാഴ്ചവെച്ചിരുന്നോ എന്നത്​ പൊലീസ് പരിശോധിക്കുകയാണ്​. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്‍സണെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്​.

ഇരയും മാതാവും നല്‍കിയ പരാതിയിലാണ്​ മോന്‍സണെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തത്. ദിര്‍ഘകാലമായി തുടര്‍ന്ന പീഡനം ഭയം കാരണം പുറത്തുപറയാനായില്ലെന്ന്​ പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. മോന്‍സന്‍റെ ഉന്നത സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്ന്​ പെണ്‍കുട്ടിയുടെ മാതാവ്​ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്​.

പീഡനത്തിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഭയപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതായും സൂചനയുണ്ട്​. പെണ്‍കുട്ടിക്ക്​ ഉന്നതവിദ്യാഭ്യാസം വാഗ്​ദാനം ചെയ്യുകയും വിവാഹം കഴിക്കാമെന്ന്​ ഉറപ്പു നല്‍കുകയും ചെയ്​താണ്​ പീഡനം തുടര്‍ന്നത്​. ​പീഡനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക്​ നല്‍കിയ പരാതി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കൈമാറുകയായിരുന്നു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.

സാമ്ബത്തിക തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മോന്‍സന്‍റെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തും. സാമ്ബത്തിക തട്ടിപ്പ്​ കേസുകളില്‍ മോന്‍സണ്‍ അറസ്റ്റിലാകുന്നതിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ വരെ പീഡനം തുടര്‍ന്നതായി മൊഴിയിലുണ്ട്.

മറ്റാര്‍ക്കെങ്കിലും സമാന പരാതിയുണ്ടോയെന്ന്​ പൊലീസ് പരിശോധിക്കുന്നുണ്ട്​. നേരത്തെ, പൊലീസിലും രാഷ്​ട്രീയ നേതാക്കളിലും മറ്റു പ്രമുഖരിലും മോന്‍സണുള്ള ഉന്നത സ്വാധീനം ഭയന്ന്​ പരാതി നല്‍കാത്തവര്‍ ഇപ്പോള്‍ പരാതിയുമായി മുന്നോട്ട്​ വരുമെന്നാണ്​ പൊലീസ്​ പ്രതീക്ഷിക്കുന്നത്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …