Breaking News

അണക്കെട്ടുകള്‍ തുറന്നിട്ടിരിക്കുന്നതിനാല്‍ അതീവ ജാഗ്രതയില്‍ സംസ്ഥാനം; ഓറ‍ഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും റെഡ് അലര്‍ട്ട് പോലെ തയ്യാറെടുപ്പുകള്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം…

സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ഇടുക്കി അടക്കമുള്ള അണക്കെട്ടുകള്‍ തുറന്നിട്ടിരിക്കുന്നതിനാല്‍, അതീവ ജാഗ്രതയിലാണ് സംസ്ഥാനം.

ഓറ‍ഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും റെഡ് അലര്‍ട്ട് എന്ന പോലെ തയ്യാറെടുപ്പുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അപകടമേഖലകളില്‍ നിന്ന് ആളുകള്‍ മാറിതാമസിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ 12 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടാണ്.

ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന വടക്കന്‍ ജില്ലകളില്‍ രാവിലെ മഴയില്ലെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. മണ്ണിടിച്ചില്‍ സാധ്യതയുളള പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കേണ്ട ആളുകളുടെ പട്ടിക തയ്യാറാക്കി. കേന്ദ്രസേനയും പലയിടങ്ങളിലായി ക്യാംപ് ചെയ്യുന്നുണ്ട്.

നിലവില്‍ ജലാശയങ്ങളിലെ ജലനിരപ്പ് അപകടകരമായ രീതിയിലല്ലെന്നാണ് വിലയിരുത്തല്‍. അതേ സമയം ആലപ്പുഴ ചെറുതനയില്‍ 400 ഏക്കര്‍ വരുന്ന തേവേരി പാടശേഖരത്തില്‍ മട വീണു. രണ്ടാം കൃഷി പൂര്‍ണമായും നശിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …