Breaking News

പ്രകാശം നിറച്ചവൾ സബിയ; കുഞ്ഞിന് പേര് നൽകി സഹദും, സിയയും

കാത്തിരുന്ന് കിട്ടിയ കൺമണിക്ക് കാതിൽ പേര് ചൊല്ലി വിളിച്ച് ട്രാൻസ് ദമ്പതികളായ സിയയും, സഹദും. ചരിത്രം എഴുതി പിറന്നുവീണ കുഞ്ഞിന് വനിതാ ദിനത്തിൽ തന്നെ പേരിടാനായെന്നതും ശ്രദ്ധിക്കപ്പെട്ടു. പ്രകാശിക്കുന്നവൾ എന്നർത്ഥം വരുന്ന സബിയ എന്ന പേരാണ് കുഞ്ഞിന് നൽകിയിരിക്കുന്നത്.

ജീവിതത്തിന് പ്രകാശം നൽകി കടന്നുവന്ന കുട്ടിക്ക് ഇതിലും മികച്ചൊരു പേര് നൽകാനില്ലെന്ന് പറഞ്ഞ ദമ്പതികൾ കുട്ടി ജനിച്ച് 28 ആം ദിവസം തന്നെ വനിതാ ദിനമെത്തിയതിലും സന്തോഷമുണ്ടെന്ന് അറിയിച്ചു.

ഇരുവർക്കും സംസ്ഥാന സർക്കാരിന്റെ ട്രാൻസ്ജൻഡർ തിരിച്ചറിയൽ കാർഡ് ഉള്ളതിനാൽ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ലഭിക്കുവാനും അമ്മയുടെയും അച്ഛന്റെയും പേര് ചേർക്കാനും സാധിച്ചു. 2023 ഫെബ്രുവരി എട്ടിനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സഹദ് കുഞ്ഞിന് ജന്മം നൽകിയത്. ഇവിടെ നിന്നുള്ള മുലപ്പാൽ ബാങ്കിൽ നിന്നുമാണ് കുഞ്ഞിനുള്ള പാൽ ലഭിക്കുന്നതും.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …