Breaking News

‘ഒരാളെ കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാല്‍ പോര’, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി

അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിംഗിലാണ് ദിലീപിന്റെയും സഹോദരന്‍ അനൂപ് അടക്കമുളള മറ്റ് 6 പേരുടേയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. ഓണ്‍ലൈന്‍ സിറ്റിംഗ് ഒഴിവാക്കി കോടതിയില്‍ നേരിട്ടാണ് ജസ്റ്റിസ് പി ഗോപിനാഥ് ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. കോടതി തീരുമാനം ദിലീപിന് നിര്‍ണായകമാണ്. ആലുവയിലെ വീട്ടില്‍ വെച്ച് ദിലീപും മറ്റുളളവരും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നതാണ് കേസ്. ഡിവൈഎസ്പി ബൈജു പൗലോസ് ആണ് ദിലീപിനെതിരെ പരാതി നല്‍കിയത്.

കൊലപാതകത്തിനുളള ഗൂഢാലോചന എന്നുളളള ഗുരുതരമായ വകുപ്പും ദിലീപിനെതിരെ അന്വേഷണ സംഘം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതില്‍ ഇത് നിര്‍ണായകമാവും എന്നാണ് കരുതുന്നത്. അതേസമയം ഒരാളെ കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാല്‍ പോരെന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ ചൂണ്ടിക്കാട്ടി. ഒരാളെ തട്ടിക്കൊണ്ട് പോകുന്നതും ഗൂഢാലോചനയും തമ്മില്‍ വ്യത്യാസമുണ്ട്. ഗൂഢാലോചന വരണം എന്നുണ്ടെങ്കില്‍ വാക്കാല്‍ പറഞ്ഞാല്‍ പോരെന്നും കോടതി വ്യക്തമാക്കി.

അതിനുളള ശ്രമം ഉണ്ടായെന്ന് തെളിയിക്കാനാകണം എന്നും ഹൈക്കോടതി പറഞ്ഞു.ഗൂഢാലോചനയും പ്രേരണാക്കുറ്റവും ഒരുമിച്ച് പോകുന്നത് അല്ലെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അധിക തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് പുറത്തുളള നിര്‍ണായക വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും തെളിവുകള്‍ എന്തൊക്കെയെന്ന് തുറന്ന കോടതിയില്‍ പറയാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് മുന്നില്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …