Breaking News

സംസ്ഥാനത്ത് മാര്‍ച്ചിൽ ചൂട് കുറയാൻ സാധ്യത; കൂടുതൽ മഴയും ലഭ്യമാകും

തിരുവനന്തപുരം: മാർച്ച് മാസത്തിൽ താപനിലയിൽ അൽപം കുറവ് വരാൻ സാധ്യത. മാർച്ചിൽ കേരളത്തിൽ താപനില ഉയരില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സാധാരണ മാർച്ച് മാസത്തിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിട്ടുണ്ട്.

മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് സാധാരണ നിലയിലുള്ള താപനിലയാവും അനുഭവപ്പെടുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …