Breaking News

Local News

കുതിച്ചുയർന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് രോ​ഗം; മരണം 22,000 കടന്നു; 28,617 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇതുവരെ 3,28,41,859 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 190 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,001 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 27,579 പേര്‍ രോഗമുക്തി …

Read More »

സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; രോഗവ്യാപന നിരക്ക് കുറയുന്നു; ഇന്ന് 25,772 പേര്‍ക്ക് മാത്രം കോവിഡ്; 27,320 പേര്‍ക്ക് രോഗമുക്തി….

സംസ്ഥാനത്ത് ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 133 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. എറണാകുളം 3194 മലപ്പുറം 2952 കോഴിക്കോട് 2669 തൃശൂര്‍ 2557 കൊല്ലം 2548 പാലക്കാട് 2332 കോട്ടയം 1814 തിരുവനന്തപുരം 1686 കണ്ണൂര്‍ 1649 ആലപ്പുഴ …

Read More »

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു; ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കര്‍ഫ്യൂവും പിന്‍വലിച്ചു; കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഡെല്‍റ്റ വൈറസ് കണക്കിലെടുത്ത് ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി….

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ നാലുമുതല്‍ കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്. ബിരുദ, ബിരുദാനന്തര ക്ലാസുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനത്തിന് അനുമതി നല്‍കിയത്. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും കോളജുകളില്‍ വരാം. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാത്രികാല കര്‍ഫ്യൂവും ഒഴിവാക്കി. ഞായറാഴ്ച …

Read More »

കൊല്ലം പട്ടത്താനത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം പട്ടത്താനം കലാവേദി വായനശാലക്ക് സമീപം പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളിലെ കിടപ്പ് മുറിക്ക് സമീപത്തെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഇരവിപുരം പൊലീസ് അറിയിച്ചു.

Read More »

സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കൊവിഡ് ; 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54…

സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,22,34,770 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 185 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ …

Read More »

നാളെ സമ്ബൂര്‍ണ ലോക്​ഡൗണ്‍; രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരും; ക്വാറന്റൈന്‍ ലംഘിച്ചാല്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൈക്കൊണ്ട രാത്രികാല യാത്രാ നിയന്ത്രണം, ഞായറാഴ്ചയുള്ള ലോക്ക്ഡൗണ്‍ എന്നിവ തുടരണമെന്ന് ശനിയാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡബ്ല്യുഐപിആര്‍ ഏഴിന് മുകളിലുള്ള വാര്‍ഡുകളിലെ ലോക്ക്ഡൗണ്‍ തുടരാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച്‌ വിശദമായ പരിശോധന ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് …

Read More »

കൊട്ടാരക്കരയിൽ കെ.എസ്‌ആ.ര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം : നിരവധി പേര്‍ക്ക് പരിക്ക്….

കൊട്ടാരക്കര കിഴക്കേത്തെരുവ് ജംഗ്‌ഷനില്‍ നിര്‍ത്തി ഇട്ടിരുന്ന കെ.എസ്‌ആ.ര്‍.ടി.സി ഓര്‍ഡിനറി ബസ്സിന്റെ പിറകിലേക്ക് സൂപ്പര്‍ ഫാസ്റ്റ് ബസ്സ് ഇടിച്ച്‌ കയറി നിരവധി പേര്‍ക്ക് പരിക്ക്. ആലപ്പുഴയിലേക്ക് പോയ കെ.എസ്‌ആ.ര്‍.ടി.സി ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ് നിയത്രണം വിട്ട് പത്തനാപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോയ ഓര്‍ഡിനറി ബസില്‍ ഇടിക്കുകയായിരുന്നു. നിര്‍ത്തി ഇട്ടിരുന്ന ബസിന്റെ പിറക് സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയുടെ കാല്‍ ഇടിയുടെ ആഘാതത്തില്‍ സീറ്റിനു ഇടയില്‍ കുരുങ്ങി ഗുരുതര പരിക്ക് ഏറ്റിട്ടുണ്ട്. പതിനഞ്ചോളം യാത്രക്കാര്‍ക്ക് …

Read More »

സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം; 27,874 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോ​ഗം; 22,938 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,20,65,533 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് …

Read More »

വിസ്മയ കേസ്: കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ വീണ്ടും തള്ളി…

വിസ്മയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി കിരണ്‍കുമാറിന്‍റെ ജാമ്യഹര്‍ജി വീണ്ടും കോടതി തള്ളി. പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്ന് നിരീക്ഷിച്ച്‌ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വി ജയകുമാറാണ് ജാമ്യാപേക്ഷ നിരസിച്ചത്. വ്യക്തി സ്വാതന്ത്ര്യവും ആരോപണങ്ങളുടെ സാമൂഹിക പ്രസക്തിയും തുലനം ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. വേഗത്തില്‍ വിചാരണ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ന്യായമാണ്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പ്രതാപ ചന്ദ്രനാണ് ഹാജരായത്. കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കോടതി കണ്ടെത്തും മുന്‍പ് …

Read More »

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം: ആറു ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായി തീര്‍ന്നു; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായി തീര്‍ന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇനി ബാക്കിയുള്ളത് 1.4 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ്. എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കോവാക്‌സിനാണ് ബാക്കിയുള്ളത്. അതേസമയം എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ എപ്പോഴാണ് സംസ്ഥാനത്ത് എത്തുക എന്നത് …

Read More »