Breaking News

Politics

റിസോർട്ട് വിവാദം; എല്ലാം മാധ്യമസൃഷ്ടിയെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ഇ.പി ജയരാജൻ. തനിക്കെതിരെ ആരും ആരോപണമുന്നയിച്ചിട്ടില്ലെന്നും മാധ്യമങ്ങളാണ് വിവാദമുണ്ടാക്കുന്നതെന്നും ജയരാജൻ വിമർശിച്ചു. താൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരും പറഞ്ഞിട്ടില്ല. വിവാദത്തിന് പിന്നിൽ ആരാണെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും ഇ.പി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു. മടിയിൽ കനമുള്ളവനെ ഭയപ്പെടേണ്ടതുള്ളൂ, തനിക്കതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബോംബ് സ്ഫോടനം വരെ നടന്നില്ലേയെന്നും ഇ.പി ജയരാജൻ ചോദിച്ചു. വ്യക്തിഹത്യയ്ക്ക് വേണ്ടി വാർത്തകൾ …

Read More »

സഖ്യം അധികാരത്തിൽ വന്നാൽ ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിനെന്ന് കോൺഗ്രസ്സ്

അഗര്‍ത്തല: ഇടത്-കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിന് ലഭിക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി അജയ് കുമാർ. സഖ്യം അധികാരത്തിൽ വന്നാൽ സിപിഎമ്മിന്‍റെ മുതിർന്ന ഗോത്ര വർഗ നേതാവ് മുഖ്യമന്ത്രിയാകുമെന്ന് കൈലാശഹറിൽ നടന്ന സംയുക്ത റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അജയ് കുമാർ പറഞ്ഞു. ത്രിപുര, സിക്കിം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയാണ് അജയ് കുമാര്‍. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തില്‍ നിന്ന് …

Read More »

കേരളത്തിൽ പരസ്പരം പോരടിക്കുന്നവർ ത്രിപുരയിൽ പരസ്പരം ചങ്ങാത്തം കൂടുകയാണ്: മോദി

അഗർത്തല: ത്രിപുരയിലെ സിപിഎം-കോൺഗ്രസ് സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ പരസ്പരം പോരടിക്കുന്നവർ ത്രിപുരയിൽ പരസ്പരം ചങ്ങാത്തം കൂടുകയാണെന്നും മോദി പറഞ്ഞു. സി.പി.എം-കോൺഗ്രസ് സഖ്യത്തെ പിന്തുണച്ച് മറ്റ് പാർട്ടികൾ ഉണ്ടെന്നും എന്നാൽ ഈ സഖ്യത്തിന് വോട്ട് ചെയ്താൽ അത് സംസ്ഥാനത്തെ വർഷങ്ങളോളം പിന്നോട്ടടിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ദുർഭരണത്തിന്‍റെ പഴയ കളിക്കാർ വീണ്ടും ഒന്നിച്ചിരിക്കുന്നു. കേരളത്തിൽ പരസ്പരം പോരടിക്കുന്നവരാണ് ത്രിപുരയിൽ സൗഹൃദം കൂടുന്നത്. വോട്ടുകൾ വിഭജിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. …

Read More »

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം; കരട് സമിതിയിൽ ശശി തരൂരും

ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ കരട് സമിതിയിൽ ശശി തരൂരും. പ്രവർത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്ലീനറി സമ്മേളനത്തിന്‍റെ ചുമതല നൽകിയിരിക്കുന്നത്. പ്രവർത്തക സമിതി പ്രവേശനം സംബന്ധിച്ച് ഹൈക്കമാൻഡ് ഇതുവരെ അന്തിമ നിലപാട് എടുത്തിട്ടില്ലെന്നാണ് സൂചന. കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തരൂരിന്റെ മത്സരവും വിമത നീക്കമായി കണ്ട സംസ്ഥാന പര്യടനവും തരൂരിനെ നേതൃത്വത്തിന്‍റെ കണ്ണിലെ കരടാക്കിയിരുന്നു. ജയറാം രമേശിന്‍റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിൽ ശശി തരൂരിനെ …

Read More »

നികുതി ബഹിഷ്‌കരണമുണ്ടാകും, വിഡി സതീശനുമായി അഭിപ്രായ വ്യത്യാസമില്ല:കെ സുധാകരൻ

തിരുവനന്തപുരം: അധികനികുതിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡന്‍റും രണ്ട് തലങ്ങളിലാണെന്ന വിമർശനത്തോട് പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന് പറഞ്ഞ അദ്ദേഹം സാധ്യമാകുന്നിടത്തെല്ലാം നികുതി ബഹിഷ്കരണം ഉണ്ടാകുമെന്നും ആവർത്തിച്ചു. ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നതിനു മുമ്പ് പ്രതിപക്ഷ നേതാവുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞില്ല. ഇതുകൊണ്ടാണ് തങ്ങൾക്കിടയിൽ ആശയകുഴപ്പമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. അധികനികുതിക്കെതിരായ കോൺഗ്രസിന്‍റെ പ്രതിഷേധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി ആലോചിച്ച് തീരുമാനമെടുത്ത ശേഷം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. …

Read More »

ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനം, കഴിക്കുന്നവർക്ക് അമ്മ നൽകുന്ന സംതൃപ്തി നൽകണം: മുഖ്യമന്ത്രി

കൊച്ചി: ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണെന്നും ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് അമ്മമാർ നൽകുന്ന സംതൃപ്തി നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും.ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ജാഗ്രതയും കൃത്യതയും പാലിച്ചുപോകാൻ ഹോട്ടലുകൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഹോട്ടലുകൾ നേരിടുന്ന പ്രധാന പ്രതിസന്ധി വിലക്കയറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ  …

Read More »

അധിക നികുതി നൽകരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: അധികനികുതി നൽകില്ലെന്ന പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നും കെ പി സി സി അധ്യക്ഷൻ പറഞ്ഞു. നികുതി അടയ്ക്കരുതെന്ന പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ചർച്ചകൾ നടത്തണം. പ്രതിഷേധ ആഹ്വാനം അല്ല നടത്തിയത്. പ്രതിപക്ഷ നേതാവുമായി ആശയവിനിമയം നടത്തിയിട്ടില്ലായിരുന്നു. സർക്കാർ തിരുത്തിയില്ലെങ്കിൽ ബഹിഷ്കരണത്തിൽ തീരുമാനമെടുക്കേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. ബജറ്റിലെ നികുതി വർദ്ധനവിനെതിരെ, നികുതി നൽകരുതെന്ന പ്രഖ്യാപനവുമായി സുധാകരൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരമൊരു പ്രഖ്യാപനത്തെ …

Read More »

കേന്ദ്രത്തിൻ്റെ വെള്ളക്കരം വര്‍ദ്ധന ഈ വർഷം നടപ്പാക്കില്ല: റോഷി അഗസ്റ്റിൻ

കോഴഞ്ചേരി: കേന്ദ്ര സർക്കാർ നിർദ്ദേശിച്ച അഞ്ച് ശതമാനം ജലനികുതി വർദ്ധന ഈ സാമ്പത്തിക വർഷം നടപ്പാക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേന്ദ്ര നിർദേശ പ്രകാരമാണ് അഞ്ച് ശതമാനം വർദ്ധന പ്രഖ്യാപിച്ചത്. നിലവിൽ വെള്ളക്കരം വർദ്ധിപ്പിച്ചതിനാൽ ഇനിയും വർദ്ധിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും ജനങ്ങൾക്ക് ഇരട്ടി പ്രഹരം നൽകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അധിക വായ്പ അനുവദിക്കാനുള്ള കേന്ദ്രസർക്കാരിന്റെ വ്യവസ്ഥ പ്രകാരമാണ് പുതിയ വർദ്ധന. ലിറ്ററിന് …

Read More »

ബജറ്റിലെ നികുതി വർദ്ധന; അങ്കമാലിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു

അങ്കമാലി: അങ്കമാലിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ നീക്കി. റവന്യൂ കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് വിമർശിക്കുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അഞ്ച് വർഷത്തിലേറെയായി 12 വകുപ്പുകൾ 7,100 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. നികുതി ഘടനയിലും നിരക്ക് നിർണയത്തിലും വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന സിഎജി …

Read More »

ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതില്‍ മോദിയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യും: യുഎസ്

വാഷിങ്ടണ്‍: ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് അമേരിക്ക. വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം അറിയിച്ചത്. പുടിൻ യുദ്ധം അവസാനിപ്പിക്കേണ്ട സമയമായി എന്ന് കരുതുന്നു. ഉക്രെയ്നെതിരായ അക്രമം അവസാനിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും യുഎസ് സ്വാഗതം ചെയ്യുന്നുവെന്നും കിർബി പറഞ്ഞു. ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനും അത് പുടിനെ ബോധ്യപ്പെടുത്താനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടേണ്ട സമയം അതിക്രമിച്ചില്ലേ എന്ന ചോദ്യത്തിന് മറുപടി …

Read More »