കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സിനിമ ലോകം. ഇതിനെ മറികടന്ന് എങ്ങനെ മുന്നോട്ടുപോകുമെന്ന ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കേണ്ടിവരുമെന്നാണ് പ്രമുഖ സംവിധായകന്‍ മണി രത്നം പറയുന്നത്. മണി രത്നത്തിന്‍റെ വാക്കുകള്‍; ഷൂട്ടിങ് ലൊക്കേഷനുകള്‍ അടിമുടി മാറ്റത്തിന് വിധേയമാകും. വിംബിള്‍ഡണ്‍ ഫൈനലിനിടെ മഴ പെയ്യുന്നതുപോലെയാണ് സിനിമയ്ക്കുണ്ടായ കോവിഡ് പ്രതിസന്ധി. മഴ പെയ്യുന്നതോടെ കളി അവസാനിക്കുകയും സ്റ്റേഡിയം അടയ്ക്കുകയും ചെയ്യും. …
Read More »