Breaking News

ഷൂട്ടിങ് ലൊക്കേഷനിൽ അടിമുടി മാറ്റവുമായി മണി രത്നം; അതിനായ് താരങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…

കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സിനിമ ലോകം. ഇതിനെ മറികടന്ന് എങ്ങനെ മുന്നോട്ടുപോകുമെന്ന ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്.

താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കേണ്ടിവരുമെന്നാണ് പ്രമുഖ സംവിധായകന്‍ മണി രത്നം പറയുന്നത്.

മണി രത്നത്തിന്‍റെ വാക്കുകള്‍;

ഷൂട്ടിങ് ലൊക്കേഷനുകള്‍ അടിമുടി മാറ്റത്തിന് വിധേയമാകും. വിംബിള്‍ഡണ്‍ ഫൈനലിനിടെ മഴ പെയ്യുന്നതുപോലെയാണ് സിനിമയ്ക്കുണ്ടായ കോവിഡ് പ്രതിസന്ധി. മഴ പെയ്യുന്നതോടെ കളി അവസാനിക്കുകയും സ്റ്റേഡിയം അടയ്ക്കുകയും ചെയ്യും. പിന്നീട് എപ്പോള്‍ പുനരാരംഭിക്കും എന്ന് അറിയാനാവില്ല.

അവിടുത്തെ അന്തരീക്ഷവും താളവുമൊക്കെ അപ്പോള്‍ മാറിമറിയുമെങ്കിലും കളി മുന്നോട്ടു പോകുകായും ചെയ്യും, മണിരത്നം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ വലിയ ജനക്കൂട്ടത്തെ ആവശ്യപ്പെടുന്ന യുദ്ധരംഗങ്ങളുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ അത് എങ്ങനെയാണ് ചിത്രീകരിക്കുകയെന്ന് അറിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ എങ്ങനെയെങ്കിലും ഞാനത് സാധിച്ചെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …