മുംബൈ താജ് മഹല്‍ പാലസ് ഹോട്ടലിലെ 6 ജീവനക്കാരെ കൊവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും താമസിക്കാനായി ഇടയ്ക്ക് തുറന്നുകൊടുത്തിരുന്നു. ഇവരില്‍ നിന്നാകാം ഹോട്ടല്‍ ജീവനക്കാര്‍ക്ക് രോഗബാധ ഏറ്റതെന്നാണ് സൂചന. എല്ലാവരെയും മുംബൈ മറൈന്‍ ലൈനിലെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജീവനക്കാരില്‍ കോറോണ (COVID19) വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY