കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് രീതി അവലംബിച്ച് നടത്താന്‍ കമ്മിഷന്‍ തീരുമാനിച്ചു.
ആദ്യഘട്ടമായി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളിലാണ് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധന നടത്തുക. ഈ നടപടിയുടെ ആദ്യഘട്ടമായി മാര്‍ച്ച് 15നു ശേഷം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട,
കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കായിരിക്കും ഹാജരാകുന്നവരെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി ബയോമെട്രിക് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.
ഉദ്യോഗാര്‍ഥിയുടെ വിരലടയാളം, കണ്ണിന്റെ ഐറിസ് എന്നിവ ആധാര്‍ വിവരങ്ങളുമായി ഒത്തു നോക്കിയാകും തിരിച്ചറിയല്‍ നടത്തുക.
നേരത്തെ ഏതെങ്കിലും തിരിച്ചറിയില്‍ കാര്‍ഡ് മതിയായിരുന്നിടത്താണ് ബയോ മെട്രിക് തിരിച്ചറിയലിലേക്കുള്ള മാറ്റം. ആദ്യഘട്ടമായി ഓണ്‍ലൈന്‍ പരീക്ഷകളിലാണ് ഇത് നടപ്പാക്കുന്നത്.