കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രണ്ടു ഘട്ടങ്ങളായി നടത്താനാണ് തീരുമാനം. ജനുവരി 31മുതല്‍ ഫെബ്രുവരി 11രെ ആദ്യഘട്ടം നടത്തും. രണ്ടാം ഘട്ടം മാര്‍ച്ച് രണ്ടുമുതല്‍ ഏപ്രില്‍ മൂന്നുവരെയാണ്.
ഈ വര്‍ഷത്തെ ബജറ്റില്‍, സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതുനിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇളവില്ലാതെ ഏകീകൃത നികുതി നിരക്ക്, ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കുള്ള പുതിയ സ്ലാബുകള്‍, വ്യക്തിഗത ആദായനികുതി വെട്ടിച്ചുരുക്കല്‍ എന്നിവയാണ് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ചില നടപടികള്‍.
ദേശീയപൗരത്വ നിയമഭേദതി പ്രതിഷേധങ്ങളും സാമ്ബത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന ബജറ്റ് സമ്മേളനം രാജ്യം ഉറ്റുനോക്കുന്നതാണ്. പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെക്കാള്‍ കൂടുതല്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ സാമ്ബത്തി പ്രതിസന്ധിയാകും പ്രധാന ആയുധമാക്കി മാറ്റുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.