Breaking News

പിഴുതെറിയുന്ന കല്ലുകൾക്ക് പണം ഈടാക്കാനൊരുങ്ങി കെ റെയിൽ

പിഴിതെടുത്ത കല്ലിന്റെ കണക്കെടുപ്പ് കെറെയിൽ തുടങ്ങി. കല്ലിടലിന്റെ ചെലവ് തിരിച്ചുപിടിക്കുന്നതിന് കൂടിയാണ് നിയമനടപടി. ഒരു കല്ലിന് 850 രൂപ ചെലവ് എന്നയിനത്തിൽ ആണ് നടപടി. ഒരു കല്ലിടാൻ 2000 രൂപ മുതൽ 5000 രൂപ വരെ ചെലവുണ്ടെന്ന് കെറെയിലിന്റെ വിശദീകരണം.

അതേസമയം, കല്ലുപഴുതയിടത്ത് വീണ്ടും കല്ലിടാതെ പദ്ധതി മുന്നോട്ട് പോകില്ല. വീണ്ടും കല്ലിടാതെ സാമുഹികാഘാത പഠനം നടത്താനാകില്ല. പ്രതിഷേധം കാരണം 10 ശതമാനം കല്ലുകൾ പിഴുതുമാറ്റിയിട്ടുണ്ടെന്ന് കെറെയിൽ വിലിയിരുത്തൽ. അതേസമയം,സിൽവർ ലൈൻ പദ്ധതി ഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധം

ശക്തമാകുന്നതിനിടെ പിന്നോട്ടില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിൽ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പിലാക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും പിണറായി ആവർത്തിച്ചു. കെഎസ് ടിഎ സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …