Breaking News

മെഡിക്കല്‍ കോളേജില്‍ ഭര്‍ത്താവിന് കൂട്ടിരിക്കാനെത്തിയ ഭാര്യ യുവാവിനൊപ്പം ഒളിച്ചോടി…

മെഡിക്കല്‍ കോളേജില്‍ ഭര്‍ത്താവിന് കൂട്ടിരിക്കാനെത്തിയ ഭാര്യ യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 58കാരന് കൂട്ടിരിക്കാനെത്തിയ 44 കാരിയായ ഭാര്യയാണ് യുവാവിനൊപ്പം ഒളിച്ചോടിയത്. 26ന് ഭര്‍ത്താവിനെ വാര്‍ഡിലേക്ക് മാറ്റിയ ശേഷമാണ് വീട്ടമ്മ യുവാവിനൊപ്പം പോയത്.

ചികിത്സക്കായി ബന്ധുക്കള്‍ നല്‍കിയ പണം ഉള്‍പ്പെടെ ഇവര്‍ കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു. ചികിത്സക്ക് ശേഷം വീട്ടിലെത്തിയ പള്ളിപ്പുറം സ്വദേശിയാണ് ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇയാള്‍ അള്‍സര്‍ ബാധിച്ച് ജനുവരി 17 മുതല്‍ 26 വരെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൂട്ടിരിക്കാനെത്തിയ ഭാര്യ, മറ്റൊരു രോഗിയുടെ സഹായത്തിനെത്തിയ അടൂര്‍ സ്വദേശിയായ യുവാവുമായി ഇവിടെ വച്ച് പരിചയത്തിലായി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …