ഇരുതി സുട്ര്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നടിപ്പിന്‍ നായകന്‍ സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’.
ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. കാപ്പാന്‍ എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബലമുരളിയാണ് നായിക.
സൂര്യയുടെ മുപ്പത്തിയെട്ടാമത് ചിത്രമാണ് സൂരറൈ പോട്ര്. ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിന് എത്തും.
NEWS 22 TRUTH . EQUALITY . FRATERNITY