രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നു. പ്രഖ്യാപനങ്ങള്‍ ഇങ്ങനെ; ആരോഗ്യ മേഖലയില്‍ കൂടുതല്‍ പൊതു സ്വകാര്യ
പങ്കാളിത്തം ഉറപ്പാക്കും മെഡിക്കല്‍ കോളേജുകളെ ജില്ലാശുപത്രികളുമായി ബന്ധിപ്പിക്കാന്‍ പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ അഞ്ച് പുതിയ സ്മാര്‍ട്ട്സിറ്റികള്‍ സ്ഥാപിക്കും.
സംരഭകരെ പരമാവധി പ്രോത്സാഹിപ്പിക്കും നടപടികളിലെ കാലതാമസം ഒഴിവാക്കാന്‍ ക്ലിയറന്‍സ് സെല്ലുകള്‍ നിലവില്‍ വരും എല്ലാ ജില്ലകളിലും എക്സ്പോര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കും
പൊലീസ് സര്‍വ്വകലാശാലയുംസ ഫോറന്‍സിക് സയന്‍സ് സര്‍വ്വകലാശാലയും സ്ഥാപിക്കും. സ്റ്റഡി ഇന്‍ ഇന്ത്യ എന്ന പേരില്‍ വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠിക്കാന്‍ അവസരമൊരുക്കും.
ക്ഷയരോഗം 2025 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യും ആയുഷ്മാന്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി 112 ജില്ലകളില്‍ എം പാനല്‍ഡ് ആശുപത്രികള്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ
വികസനത്തിന് വിനിയോഗിക്കും, സ്വച്ചഭാരത് അഭിയാന്‍ 12300 കോടി രൂപ, ജല്‍ജീവന്‍ പദ്ധതി 3.06 ലക്ഷം കോടി, 2022-23 കാലഘട്ടത്തില്‍
മത്സ്യഉത്പാദനം 200 ലക്ഷം ടണിലേക്ക് എത്തിക്കും, ഗ്രാമവികസം, കൃഷി-അനുബന്ധ മേഖല, ജലസേചനം എന്നീ മേഖലകളിലെ വിവിധ പദ്ധതികള്‍ക്കായി 2.83 ലക്ഷം കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി 112 ജില്ലകളില്‍ എം പാനല്‍ഡ് ആശുപത്രികള്‍.