Breaking News

ചുരുളി സിനിമയിലെ ഭാഷ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി‍; ലിജോ ജോസിനും ജോജു ജോര്‍ജിനും നോട്ടീസയച്ചു

അശ്ലീലം അടക്കം തെറി വാക്കുകളാല്‍ നിറഞ്ഞ ചുരുളി സിനിമ ഒടിടിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി വിലയിരുത്തി. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ലിജോ ജോസ് പെല്ലിശ്ശേരി, ജോജു ജോര്‍ജ്ജ്, കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് എന്നിവയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തത്. അശ്ലീല വാക്കുകളുടെ അതിപ്രസരമാണ് ചിത്രത്തിലുടനീളമുള്ളത്. ചെമ്ബന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നേരത്തേ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

സെന്‍സര്‍ ചെയ്ത പതിപ്പല്ല പ്രദര്‍ശിപ്പിച്ചതെന്ന് സെന്‍സര്‍ബോര്‍ഡ് അറിയിച്ചത്. ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച്‌ ‘എ’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചുരുളി സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് പത്രക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …