Breaking News

Live updates: വനിതാക്ഷേമത്തിന് 28,600 കോടി; പോഷകാഹാര പദ്ധതിക്ക്​ 35,600 കോടി..!

രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നു. രാജ്യത്തെ വനിതകളുടെ ക്ഷേമത്തിന്​ കേന്ദ്രബജറ്റില്‍ 28,600 കോടി രൂപ പ്രഖ്യാപിച്ച്‌​ ധനമന്ത്രി നിര്‍മല സീതാരാമന്‍.

ഗര്‍ഭിണികളായ സ്​ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി പ്രത്യേക പദ്ധതികള്‍ ​കൊണ്ടുവരും. പോഷകാഹാര പദ്ധതികള്‍ക്കായി 35,600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

രാജ്യത്തെ പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താന്‍ ആറു ലക്ഷം അങ്കണവാടി ജീവനക്കാര്‍ക്ക്​ സ്മാര്‍ട് ഫോണ്‍ നല്‍കും.

പോഷകാഹാരം, ചികിത്സ എന്നിവ ഉറപ്പുവരുത്തി മാതൃ മരണ നിരക്ക് കുറക്കും. ഇതിനായി ആറുമാസത്തിനുള്ളില്‍ പ്രത്യേക ദൗത്യ സംഘത്തെ രൂപീകരിക്കും.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …