Breaking News

ബജറ്റ് 2020: സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും; പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ വര്‍ധന; നിര്‍മലയുടെ വന്‍ പ്രഖ്യാപനം

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതുസംബന്ധിച്ച സൂചന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കി. മാതൃ മരണ നിരക്ക കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം വരുന്നത്.

താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.??

ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും നിര്‍മല പറഞ്ഞു. വനിതാ ക്ഷേമത്തിന് വേണ്ടി 28,600 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ വനതികളുടെ കുറഞ്ഞ വിവാഹ പ്രായം 18 ആണ്.

ഇത് ഉയര്‍ത്തണമെന്നാണ് നിര്‍ദേശം. മാതൃമരണ നിരക്ക് കുറച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ വര്‍ധനയുണ്ട്.

കണ്ണൂരിലും കൊറോണ വൈറസ് ; നിരീക്ഷണത്തില്‍ കഴിയുന്നത് 96 പേര്‍; ജാഗ്രതാ നിര്‍ദേശം…

അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ അവസരം നല്‍കി, അമ്മയാവുന്ന പ്രായം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 1978-ലാണ് ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്തിയത്. 15-ല്‍ നിന്ന് 18 ആക്കിയാണ് ഉയര്‍ത്തിയത്.

പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ വിവാഹം ഇതിനൊരു തടസ്സമോ, അമ്മയാവുന്നത് ഇതിന് ബുദ്ധിമുട്ടോ ആകാതിരിക്കാന്‍ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കും.

സമിതി ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. 99300 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി മാറ്റിവയ്ക്കുന്നത്. വലിയ ആശുപത്രികളിലെല്ലാം പിജി കോഴ്‌സുകള്‍ ആരംഭിക്കും.

നാഷണല്‍ പോലീസ് യൂണിവേഴ്‌സിറ്റികള്‍ തുടങ്ങും. ഇന്ത്യയില്‍ പഠിക്കുക എന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.

നിങ്ങള്‍ കുഴിമന്തി കഴിക്കുന്നവരാണോ?? എങ്കില്‍ ജാഗ്രതൈ ; ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…??

ഓണ്‍ലൈനില്‍ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുമെന്നത് വ്യത്യസ്തമായ പ്രഖ്യാപനമാണ്. പാവപ്പെട്ടവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

പഠനവും പരീക്ഷയും സര്‍ട്ടിഫിക്കറ്റ് നല്‍കലുമെല്ലാം ഓണ്‍ലൈനിലായിരിക്കും. എന്‍ജിനിയറിങ് കോഴ്‌സ് പൂര്‍ത്താക്കിയവര്‍ക്ക് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് അവസരം നഗര ഭരണകൂടങ്ങള്‍ ഒരുക്കണം.

About NEWS22 EDITOR

Check Also

കൊച്ചി മെട്രോയില്‍ ഒഴിവ്; ഒഴിവുകളും അവസാന തീയതിയും ഇങ്ങനെ..

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം. ചീഫ് എന്‍ജിനീയര്‍,അസിസ്റ്റന്റ് മാനേജര്‍/എക്‌സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്, …