ദുബായി ഡ്ര്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം മലയാളിക്ക്. ഒരു വയസുകാരനായ മഹമ്മദ് സലയ്ക്കാണ് പത്തു ലക്ഷം ഡോളര്‍ (ഏകദേശം 7.13 കോടി രൂപ) സമ്മാനമായ് ലഭിക്കുക.
അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മലയാളിയായ യുവാവിന്‍റെ മകനായ സലയെയാണ് ഭാഗ്യം കടാക്ഷിച്ചത്. കഴിഞ്ഞ മാസമാണ് ഇയാള്‍ മകന്റെ പേരില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് എടുത്തത്.
തനിക്ക് സമ്മാനം ലഭിച്ചത് മകന്റെ ഭാഗ്യമാണെന്നു പറഞ്ഞ ഇയാള്‍ പണം എന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി. കൂടാതെ കുഞ്ഞിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.
മറ്റൊരു വിജയി ഇറാനിയന്‍ സ്വദേശിയായ 33 വയസുകാരിയ്ക്ക് മെര്‍സിഡസ് ബെന്‍സ് എസ് 560 യാണ് സമ്മാനമായി ലഭിക്കുക.