Breaking News

വഞ്ചനാ കേസ് : വഞ്ചനാക്കേസില്‍ സണ്ണി ലിയോണിനെ അറസ്റ്റു ചെയ്യുന്നത് വിലക്കി ഹൈക്കോടതി….

വഞ്ചനാക്കേസില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആണ് ഹൈക്കോടതി ഉത്തരവ്.

അതേ സമയം ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ല. പ്രത്യേക നോട്ടീസ് നല്‍കിയ ശേഷമോ ചോദ്യം ചെയ്യല്‍ നടത്താവൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പെരുമ്ബാവൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി വിധി വന്നതോടെ 41 എ പ്രകാരമുള്ള നോട്ടീസ് നല്‍കിയ ശേഷമേ ചോദ്യം ചെയ്യാനാകൂ.

പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more

കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.

ബഹ്‌റൈനിലെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പതിനാറ് ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന ആരോപണവും പരാതിക്കാരന്‍ പിന്നീട് ഉന്നയിച്ചു. ഇതിന് പിന്നാലെ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് മനഃപൂര്‍വമല്ലെന്നായിരുന്നു സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നല്‍കിയെന്നും എന്നാല്‍ ചടങ്ങ് നടത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ലെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …