Breaking News

മാരുതി സുസുക്കിയുടെ ബ്രെസ ഇനി പെട്രോളിലും; കൂടുതല്‍ ഫീച്ചേഴ്സ് എന്തൊക്കെ ??

മാരുതി സുസുക്കി ബ്രെസയുടെ പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചു. ബി.എസ്​ 6 വാഹനങ്ങളിലേക്ക്​ വൈകാതെ ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ്​ മാരുതി സുസുക്കി.

ഇതിന്‍റെ ഭാഗമായി മലിനീകരണം കൂടുതലുള്ള ഡീസല്‍ എന്‍ജിനുകള്‍ വാഹനങ്ങളില്‍ നിന്ന്​ മാറ്റാനും മാരുതി നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഈ മാറ്റത്തിന്‍റെ ഭാഗമായാണ്​ മാരുതി സുസുക്കി കോംപാക്​ട്​ എസ്​.യു.വി ബ്രെസയുടെ പെട്രോള്‍ വകഭേദം ഡല്‍ഹി ഓ​ട്ടോ എക്​സ്​പോയില്‍ അവതരിപ്പിച്ചത്​​.

എര്‍ട്ടിഗയിലും സിയാസിലുമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ്​ ബ്രെസക്കും കരുത്ത്​ പകരുന്നത്​. 105 ബി.എച്ച്‌​.പിയാണ്​ പെട്രോള്‍ എന്‍ജിനിന്‍റെ പരമാവധി കരുത്ത്​. 138 എന്‍.എം​ പരമാവധി ടോര്‍ക്കും അഞ്ച്​ സ്​പീഡ്​ മാനുവല്‍ ഗിയര്‍ബോക്​സിലും നാല്​ സ്​പീഡ്​ ടോര്‍ക്ക്​ കണ്‍വേര്‍ട്ടര്‍ ഓ​ട്ടോമാറ്റിക്​ ഓപ്​ഷനിലുമായാണ് വാഹനം വിപണിയിലെത്തുക.

കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്ന സ്​മാര്‍ട്ട്​ ഹൈബ്രിഡ്​ ടെക്​നോളജിയുമായിട്ടാണ്​ കാര്‍ പുറത്തിറങ്ങുക. ഡിസൈന്‍ ഘടകങ്ങള്‍ നോക്കിയാല്‍ ഫോഗ്​ലാമ്ബിന്‍റെ വലുപ്പം മാരുതി കൂട്ടുകയും ടേണ്‍ ഇന്‍ഡിക്കേറ്ററുകളുടെ സ്ഥാനം ഹെഡ്​ലാമ്ബുകള്‍ക്കൊപ്പവുമാക്കിയിട്ടുണ്ട്​. 7.0 ഇഞ്ച്​ ഇന്‍ഫോടെയിന്‍മന്‍റെ സിസ്​റ്റമാണ്​ ഇന്‍റീരിയറിലെ പ്രധാന സവിശേഷതകളില്‍ ഒന്ന്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …