സിനിമ താരങ്ങളോടുള്ള പ്രേക്ഷകരുടെ ആരാധന ഏറ്റവും കൂടുതല്‍ നടക്കുന്നത് തെന്നിന്ത്യന്‍ സിനിമ മേഖലയിലാണ്. ഇവരെ കാണുന്നതിനും മറ്റുമായി സാഹസികത ചെയ്യുന്നവരും കുറവല്ല.
ഇത്തരം ആരാധകര്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത് തെലുങ്ക് സൂപ്പര്‍ താരവും ചിരഞ്ജീവിയുടെ മകനുമായ രാംചരണ്‍ ആണ്.
തന്റെ ആരാധകനായ നൂര്‍ അഹമ്മദിന്റെ കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് താരം. 10 ലക്ഷം രൂപയാണ് കുടുംബത്തിന് താരം നല്‍കിയിരിക്കുന്നത്.
മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ വലിയ ആരാധകനും ആരാധക കൂട്ടായ്മയുടെ ചുമതലക്കാരനുമായിരുന്നു നൂര്‍ അഹമ്മദ്. കഴിഞ്ഞ ഡിസംബര്‍ 8നാണ് നൂര്‍ അഹമ്മദ് മരിച്ചത്. കുടുംബത്തെ നേരിട്ട് കണ്ടാണ് അദ്ദേഹം തുക കൈമാറിയത്. വീട് സന്ദര്‍ശിച്ച് തുക നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
NEWS 22 TRUTH . EQUALITY . FRATERNITY