ചൈനയ്ക്കു പിന്നാലെ ദക്ഷിണ കൊറിയയിലും കൊറോണ വൈറസ് ബാധ അതിവേഗം പടരുന്നു. 346 പേര്‍ക്ക് ഇതിനോടകം തന്നെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതിനകം തന്നെ രണ്ട് പേര് കൊറോണ ബാധയെ തുടര്‍ന്നു ദക്ഷിണ കൊറിയയില്‍ മമരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,300 കവിഞ്ഞു.
76,288 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. 500 തടവുകാര്‍ക്കും ചൈനയില്‍ രോഗം പിടിപെട്ടു. ഇറ്റലിയിലും കൊറോണയെ തുടര്‍ന്നു ഒരാള്‍ മരിച്ചതയാണ് റിപ്പോര്‍ട്ട്. ഇറാനില്‍ നാല് പേരും മരണപ്പെട്ടിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY