Breaking News

ഐഎസ്‌എല്ലില്‍ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം..!!

ഐഎസ്‌എല്ലില്‍ ഇന്ന് ചാമ്പ്യന്‍മ്മാരുടെ പോരാട്ടം. ബെംഗളുരുവില്‍ രാത്രി 7.30നു നിലവിലെ ചാമ്ബ്യന്മാരായ ബെംഗളൂരു എഫ് സിയും, മുന്‍ ചാമ്പ്യന്‍മ്മാരായ എടികെയും തമ്മില്‍ ഏറ്റുമുട്ടും.

ഗ്രൂപ്പുഘട്ടത്തിലെ അവസാന മത്സരത്തിനാണ് ഇരു ടീമുകള്‍ ഇന്നിറങ്ങുന്നത്. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഇന്ന് ജയിക്കുന്ന ടീമിന് രണ്ടാം സ്ഥാനം ഉറപ്പിക്കാനാകും.

നിലവില്‍ 33 പോയിന്‍റുമായി എടികെ സ്ഥാനത്തും, 29 പോയിന്റുമായി ബെംഗളുരു മൂന്നാം സ്ഥാനത്തുമാണ്.

കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ മുന്‍ ചാമ്ബ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സി മുംബൈയെ ഒരു ഗോളിന് തകര്‍ത്ത് പ്ലേ ഓഫിലെത്തിയിരുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …