കൊല്ലത്ത് പ്രതികാരം തീര്‍ക്കാനായി മരുമകന്റെ മുഖത്ത് ആസിഡൊഴിച്ച ഭാര്യാപിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചലിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
കുളത്തുപ്പുഴ സ്വദേശി ഷാജഹാന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യഴാഴ്ചയായിരുന്നു കേസിനു ആസ്പദമായ സംഭവം. വൈകുന്നേരം അഞ്ചോടെ ഷാജഹാനടങ്ങുന്ന മൂന്നംഗ സംഘം പിക്കപ്പ്
വാനില്‍ എത്തി അഞ്ചല്‍ സ്വദേശിയും ഷാജഹാന്റെ മരുമകനുമായ ഉസ്മാന് നേരെ ആസിഡാക്രമണം നടത്തിയത്. മുഖത്തും കണ്ണിനും പരിക്കേറ്റ ഉസ്മാനെ തിരുവനന്തപരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
NEWS 22 TRUTH . EQUALITY . FRATERNITY