Breaking News

ഓക്‌സിജന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയുമോ? ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം..

ഓക്‌സിജന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയുമോ? ഓക്‌സിജന്‍ ശ്വസിച്ചാണ് എല്ലാ ജീവികളും ജീവിക്കുന്നത്. എന്നാല്‍ ജീവിക്കാന്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രലോകം. അത്തരത്തിലാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍.

ടെല്‍ അവീവ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുന്നത്. പിഎന്‍എഎസ് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പത്തില്‍ത്താഴെ കോശങ്ങള്‍മാത്രമുള്ള ഈ ജീവിയെക്കുറിച്ച്‌ പരാമര്‍ശിക്കുന്നത്.

സാല്‍മണ്‍ മത്സ്യങ്ങളുടെ പേശികള്‍ക്കുള്ളില്‍ കഴിയുന്ന ഹെന്നെബുയ സാല്‍മിനിക്കോള എന്ന ചെറുപരാദജീവിക്കാണ് ഓക്‌സിജനില്ലാതെ ജീവിക്കാന്‍ പറ്റുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ജെല്ലിഫിഷുകളുടെയും പവിഴങ്ങളുടെയുമൊക്കെ ബന്ധുവായ ഈ ജീവി പരിണാമം സംഭവിക്കുന്നതിനിടയില്‍ ഓക്സിജന്‍ ശ്വസിക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.

‘അതിന് ശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു’ ഇസ്രായേലിലെ അവിവ് സര്‍വകലാശാലയിലെ ദൊറോത്തി ഹ്യൂകോണ്‍ പറയുന്നു. സാല്‍മണില്‍ ജീവിക്കുന്ന ഈ പാരസൈറ്റ് ഓക്‌സിജനില്ലാതെ എങ്ങനെ ജീവിക്കുന്നു എന്നത് പിടികിട്ടാത്ത രഹസ്യമായി തുടരുകയാണ്.

ഒരു കാലയളവ് വരെ ഓക്‌സിജന്‍ ഇല്ലാതെ ചില ജീവികള്‍ക്ക് ജീവിക്കാന്‍ കഴിയും. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഓക്‌സിജനില്ലാതെ ജീവിക്കാന്‍ സാധിക്കുന്ന മറ്റൊരു ജീവിയുമില്ലെന്ന് ലണ്ടന്‍ സര്‍വകലാശാലയിലെ നിക്ക് ലെയ്ന്‍ പറയുന്നു.

പരിണാമത്തിനിടയില്‍ ഓക്സിജനില്ലാത്ത അന്തരീക്ഷങ്ങളില്‍ ജീവിച്ച്‌ ശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന ജീവികളെപ്പോലെയാണ് ഈ ജീവിക്കും ഓക്സിജന്‍ ശ്വസിക്കാനുള്ള കഴിവുനഷ്ടമായതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

എന്നാല്‍, എങ്ങനെയാണ് ഈ ജീവികള്‍ ഊര്‍ജം നിര്‍മിക്കുന്നതെന്ന് വിശദീകരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായിട്ടില്ല. എന്തായാലും ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …