കൊറോണ വൈറസ് ലോകവ്യാപകമായി വ്യാപിക്കുന്നതിനിടയില്‍ ശ്രീലങ്കയില്‍ ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്തു. 65 കാരനായ പ്രമേഹ രോഗിയാണ് വൈറസ് ബാധ മൂലം മരിച്ചത്. കൊളംബോയിലെ സാംക്രമിക രോഗ
ആശുപത്രിയില്‍ മാരകമായ കൊറോണ വൈറസ് അണുബാധയ്ക്ക് ചികിത്സയിലായിരുന്ന ഇയാള്‍ ശനിയാഴ്ച മരിച്ചുവെന്ന് ആരോഗ്യ സേവന ഡയറക്ടര്‍ ജനറല്‍ അനില്‍ ജസിംഗെ പറഞ്ഞു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും
പ്രമേഹവും രോഗിക്ക് ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ഒരു കൂട്ടം ഇറ്റാലിയന്‍ വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ടിരുന്ന ലങ്കയിലെ രണ്ടാമത്തെ കൊറോണ വൈറസ് രോഗിയില്‍ നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചതെന്ന്
ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ശനിയാഴ്ച വരെ 115 കോവിഡ്-19 കേസുകളാണ് സ്ഥിരീകരിച്ചത്. ഒന്‍പത് പേര്‍ക്ക് രോഗം ഭേദമായി. 199 പേര്‍ രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.