ഒമാനില്‍ 98 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1508 ആയി. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 59 പേരും വിദേശികളാണ്.
രോഗ മുക്തരായവരുടെ എണ്ണം 238 ആണ്. മലയാളിയടക്കം എട്ടു പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പുതുതായി വൈറസ് ബാധിതരായവരില്‍ 53 പേരാണ് മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്.
ഇവിടെ മൊത്തം കോവിഡ് ബാധിതര്‍ 1164 ആയി. 156 പേരാണ് രോഗമുക്തരായത്. മരിച്ച എട്ടുപേരും മസ്കത്തില് ചികിത്സയിലിരുന്നവരാണ്. തെക്കന്‍ ബാത്തിനയിലെ രോഗികളുടെ എണ്ണം 116 ആയി ഉയര്‍ന്നു.