പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ. ഇതുസംബന്ധിച്ച നിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം
ഇല്ലാതായാലും ഇല്ലെങ്കിലും പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
മെയ് 30-നുമുമ്ബ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി മുഖാവരണം നിര്‍മിച്ചുനല്‍കാന്‍ സമഗ്ര ശിക്ഷാ കേരളത്തെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
രണ്ടു മുഖാവരണങ്ങളാണ് ഒരു കുട്ടിക്ക് നല്‍കുക. തുണികൊണ്ടുള്ള മുഖാവരണം. യൂണിഫോം പോലെ സൗജന്യമായിരിക്കും. ഗുണനിലവാരമുള്ള തുണിയില്‍ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് മാസ്ക്കുകളുടെ നിര്‍മാണം.
NEWS 22 TRUTH . EQUALITY . FRATERNITY