മദ്യപിക്കുമ്ബോള്‍ ടെച്ചിങ്‌സായി താറാവിറച്ചി കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലാണ് ടെച്ചിങ്‌സുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ദാരുണകൊലപാതകത്തില്‍ കലാശിച്ചത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. തര്‍ക്കത്തിനിടെ ചെങ്കല്‍പ്പേട്ട് സ്വദേശിയായ 43 കാരന്‍ വിനായകമാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ സുഹൃത്ത് 38 കാരനായ വാസുവിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
ഒരുമിച്ചിരുന്ന മദ്യപിക്കാന്‍ സുഹൃത്തുക്കളായ വിനായകവും വാസുവും തീരുമാനിക്കുകയായിരുന്നു. വിനായകം മദ്യ വാങ്ങിക്കാമെന്നും വാസു താറാവിറച്ചി പാകം ചെയ്ത് കൊണ്ടു വരണമെന്നുമായിരുന്നു തീരുമാനിച്ചിരുന്നത്.
ഇതനുസരിച്ച് ശനിയാഴ്ച രാത്രി ഇരുവരും പ്രദേശത്തെ ഒരു കൃഷിയിടത്തില്‍ മദ്യപിക്കാനെത്തുകയായിരുന്നു. എന്നാല്‍ വാസു താറാവിറച്ചി പാചകം ചെയ്തിട്ടില്ലായിരുന്നു. സ്ഥലത്തെത്തിയപ്പോളാണ് താന്‍ താറാവിറച്ചി കൊണ്ടുവന്നിട്ടില്ലെന്ന് വാസു സുഹൃത്തിനോട് പറയുന്നത്.
ഇതോടെ വിനായകവും വാസുവും തമ്മില്‍ വഴക്കായി. വഴക്കിനിടെ കൈയ്യില്‍ കിട്ടിയ കത്തി ഉപയോഗിച്ച് വാസു സുഹൃത്തിനെ കുത്തി കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം മൃതദേഹം ഉപേക്ഷിച്ച്
പ്രതി രക്ഷപ്പെടുകയും ഒളിവില്‍ പോവുകയും ചെയ്തു. അടുത്തദിവസം കൃഷിയിടത്തിലെത്തിയ കര്‍ഷകരാണ് വിനായകനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.