Breaking News

പെട്രോളടിച്ചാല്‍ പെട്രോള്‍ സമ്മാനം; വ്യത്യസ്ഥ ഓണ സമ്മാനവുമായി പെട്രോള്‍ പമ്ബുടമ..

ഈ ഓണക്കാലത്ത് പൊന്നിനെക്കാള്‍ വിലയുള്ള ഒന്നാണ് ഇന്ധനം.. ഇന്ധനവില കുതിച്ചുയരുമ്ബോള്‍ ഓണത്തിന് ലിറ്ററു കണക്കിന് ഇന്ധനം സമ്മാനമായി നല്‍കുകയാണ്

തൊടുപുഴ മുതലക്കോടത്തെ പമ്ബുടമ. ചൂണാട്ട് പമ്ബില്‍ നിന്നും അത്തം മുതല്‍ ഇന്ധനം നിറക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്കാണ് ഈ സമ്മാനം. ഇവിടെ

നിന്നും ഇന്ധനം നിറക്കുന്നവര്‍ ഇപ്പോള്‍ ഒരു സമ്മാനക്കൂപ്പണ്‍ പൂരിപ്പിക്കുന്നതിന്‍റെ തിരക്കിലാണ്.

ഓണത്തിന് ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയില്‍ 30 ലിറ്റര്‍ ഇന്ധനമാണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം 15 ലിറ്റര്‍, മൂന്നാം സമ്മാനം 5 ലിറ്റര്‍, 2.5 ലിറ്റര്‍ , ഒരു ലിറ്റര്‍ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍.

എത്ര രൂപക്ക് ഇന്ധനം നിറക്കുന്നവര്‍ക്കും ഭാഗ്യം പരീക്ഷിക്കാം. അതായത് ഭാഗ്യമുണ്ടെങ്കില്‍ 50 രൂപക്ക് ഇന്ധനം വാങ്ങുന്നവര്‍ക്ക് 30 ലിറ്റര്‍ വരെ ലഭിച്ചേക്കും. ഇപ്പോഴത്തെ കണക്ക് അനുസരിച്ചു 30 ലിറ്റര്‍

പെട്രോളിന് ഏകദേശം 3068 രൂപയും ഡീസലിന് ഏകദേശം 2854 രൂപയും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇഷ്ടാനുസരണം പെട്രോളോ ഡീസലോ സമ്മാനമായി വാങ്ങാം.

പ്രതിസന്ധിക്കാലത്തെ സമ്മാന പദ്ധതിയില്‍ ഉപഭോക്താക്കളും ഏറെ സന്തോഷത്തിലാണ്. ഉത്രാട ദിനത്തിലാണ് സമ്മാനര്‍ഹരെ തെരഞ്ഞെടുക്കുക.

വിജയിക്ക് 30 ലിറ്റര്‍ ഒന്നിച്ച്‌ ആവശ്യമില്ലെങ്കില്‍ പലതവണയായി ഇന്ധനം നിറക്കാനും അവസരമുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …