Breaking News

9 മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തിന്‍റെ ചുരുളഴിഞ്ഞു; നടന്നത് കൂട്ടക്കൊല : നാല് പേര്‍ പിടിയില്‍ ; പിന്നില്‍ പ്രണയ പ്രതികാരം..

തെലങ്കാനയില്‍ മൂന്ന് കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്‍റെ ചുരുളഴിച്ച്‌ പൊലീസ്. ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കൊന്ന്

കിണറ്റില്‍ തള്ളിയതാണെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്ത നാല് പ്രതികളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍, ബീഹാര്‍, ത്രിപുര എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായ ഒമ്ബത് പേരെ

കൊലപ്പെടുത്തിയതായി പ്രധാന പ്രതി ബിഹാറില്‍ നിന്നുള്ള സഞ്ജയ് കുമാര്‍ ഝായും മറ്റു മൂന്ന് പേരും സമ്മതിച്ചതായി പോലീസ് പറഞ്ഞു.  ബംഗാള്‍ സ്വദേശിയായ മുഹമ്മദും കുടുംബവുമാണ് കൊല്ലപ്പെട്ടത്.

തൊഴില്‍ തേടി തെലങ്കാനയില്‍ എത്തിയതായിരുന്നു ഇവര്‍. മുഹമ്മദ് മഖ്സൂദ് അസ്‌ലം, ഭാര്യ നിഷ, മക്കളായ ഷാബാസ്, സൊഹൈല്‍, മകള്‍ ബുഷ്റ, ബുഷ്റയുടെ മൂന്നു വയസ്സുള്ള മകന്‍ എന്നിവര്‍ ബംഗാളില്‍നിന്ന് തൊഴില്‍തേടി തെലങ്കാനയിലെത്തിയവരാണ്.

ഒപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ മറ്റു മൂന്നു പേരില്‍ ശ്യാം, ശ്രീറാം എന്നിവര്‍ ബിഹാറില്‍നിന്നുള്ള തൊഴിലാളികളാണ്. ഷക്കീല്‍ പ്രദേശവാസിയായ ട്രാക്ടര്‍ ഡ്രൈവറാണ്. മെയ് 20ന് ബുധനാഴ്ച രാത്രി

താമസസ്ഥലത്തേക്ക് ഷക്കീലിനെ മഖ്സൂദ് വിളിച്ചുവരുത്തിയതായി ഫോണ്‍ രേഖകളിലുണ്ട്.  ഈ സാഹചര്യത്തില്‍ മരിച്ചവരുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതികളെ കുരുക്കിയത്.

ഗണ്ണി ബാഗ് യൂണിറ്റിലെ ജോലിക്കാരന്‍ കൂടിയായ സഞ്ജയ് കുമാറിന് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്ന ബുഷറയുമായി പ്രണയ ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു.

അടുത്തിടെ ബുഷ്റ ഈ ബന്ധത്തില്‍ നിന്നും പിന്മാറിയത് പ്രധാന പ്രതിയ്ക്ക് മക്സൂദിന്റെ കുടുംബത്തോട് പകയുണ്ടാക്കി. ഇതിനിടെ, രണ്ട് ബീഹാറി യുവാക്കളും ത്രിപുരയില്‍ നിന്നുള്ള മറ്റൊരാളും മക്സൂദിന്റെ കുടുംബവുമായി അടുത്തതും പക ഇരട്ടിയാക്കി.

തുടര്‍ന്ന് ബീഹാറില്‍ നിന്നുള്ള രണ്ട് സുഹൃത്തുക്കളുടെയും പ്രദേശവാസിയായ യുവാവിന്റെയും സഹായത്തോടെ എല്ലാവരെയും ഉന്മൂലനം ചെയ്യാന്‍ സഞ്ജയ്‌ പദ്ധതിയിടുകയായിരുന്നു.

മകന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ മക്സൂദ് വീട്ടില്‍ നടത്തിയ പാര്‍ട്ടിയ്ക്കിടെ പ്രതികള്‍ ഇരകള്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനിയയങ്ങള്‍ നല്‍കി ബോധരഹിതരാക്കിയ ശേഷം അടുത്തുള്ള തുറന്ന കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.

ഉദ്വേഗജനകമായ കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ വാറങ്കല്‍ പോലീസ് രൂപീകരിച്ച വിവിധ ടീമുകള്‍ തീവ്രമായ ശ്രമങ്ങളാണ് നടത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയാണെന്നായിരുന്നു നിഗമനം.

ഇവരുടെ താമസ സ്ഥലത്ത് നടത്തിയ തെരച്ചിലില്‍ കൂള്‍ ഡ്രിങ്ക്‌സിന്റേയും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളുടേയും അവശിഷ്ടങ്ങളും കണ്ടെത്തി. തുടര്‍ന്നാണ് ഭക്ഷണ പദാര്‍ത്ഥത്തില്‍ വിഷം ചേര്‍ത്ത് ആരെങ്കിലും കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …