Breaking News

കുട്ടിയെ സംരക്ഷിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു: ദത്ത് വിവാദത്തിൽ പിതാവ്

കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ്. കുഞ്ഞിനെ കൈമാറിയതിൽ സാമ്പത്തിക ഇടപാടുകളൊന്നുമില്ല. തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് സ്വമേധയാ കുഞ്ഞിനെ കൈമാറുകയായിരുന്നു.

പങ്കാളിയെ വിവാഹം കഴിച്ചിരുന്നില്ല. കുട്ടിയെ സംരക്ഷിക്കുന്നതിൽ സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടായിരുന്നു. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനായിരുന്നു ആദ്യ തീരുമാനമെന്നും പിതാവ് വെളിപ്പെടുത്തി.

കുട്ടികളില്ലാതിരുന്ന അനൂപിന് മാനുഷിക പരിഗണന കണക്കിലെടുത്താണ് കുഞ്ഞിനെ കൈമാറിയത്. മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥനായ അനിൽ കുമാറിനെ നേരത്തെ അറിയില്ലായിരുന്നു. ശിശുക്ഷേമ സമിതിക്ക് മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞിന്‍റെ അമ്മ സംസ്ഥാനത്ത് തന്നെയുണ്ട്. കുട്ടിയെ ഏറ്റെടുക്കണമോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും പിതാവ് പറഞ്ഞു. നിയമവിരുദ്ധമായി ദത്തെടുത്ത കുട്ടിക്ക് അനധികൃതമായി ജനന സർട്ടിഫിക്കറ്റ് വാങ്ങാനുള്ള നീക്കമാണ് വിവാദത്തിലായത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …