Breaking News

ഇനിമുതല്‍ എല്ലാവരും ‘ബ്രേക്ക് ദ ചെയിന്‍ ഡയറി’ കൈയില്‍ കരുതണം; പുറത്തുപോകുന്ന സ്ഥലവും സമയവും കുറിക്കണം; ഇല്ലെങ്കില്‍…

സംസ്ഥാനത്ത് ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇത് തടയാന്‍ ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി എല്ലാവരും ‘ബ്രേക്ക് ദ ചെയിന്‍ ഡയറി’ സൂക്ഷിക്കണം.

പുറത്തുപോകുന്ന സ്ഥലവും, സമയവും കൃത്യമായി രേഖപ്പെടുത്തണം. ഓരോരുത്തരും നടത്തുന്ന യാത്രകളുടെ വിശദ വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തണം. യാത്ര ചെയ്ത വാഹനങ്ങളുടെ നമ്പര്‍, സമയം, പ്രവേശിച്ച ഹോട്ടലിന്റെ പേര്,

സംസ്ഥാനത്തെ സ്ഥിതി അതി രൂക്ഷം; വീണ്ടും നൂ​റി​ല്‍ കു​റ​യാ​തെ കോ​വി​ഡ്; ഇ​ന്ന് 123 രോ​ഗി​ക​ള്‍; സമ്പര്‍ക്കത്തിലൂടെ…

സമയം തുടങ്ങിയ വിവരങ്ങളെല്ലാം ഡയറിയിലോ ഫോണിലോ കുറിച്ചു വെക്കണം. രോഗം ബാധിച്ചതായി സ്ഥിരീകരിച്ചാല്‍ എവിടെയൊക്കെ പോയിട്ടുണ്ടെന്നത് മനസ്സിലാക്കാനും ആരൊക്കെയുമായാണ് അടുത്ത് സമ്പര്‍ക്കത്തിലേര്‍പ്പെട്ടെന്നു കണ്ടെത്താനും ഇതിലൂടെ സാധിക്കും.

ഉറവിടമറിയാത്ത കേസുകള്‍ സംസ്ഥാനത്ത് നിലവില്‍ കുറവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള കേസുകളുടെ എണ്ണം ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം വളരെ

വലുതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ നിലവിലുള്ള അവസ്ഥ വച്ചാണ് അതോറിറ്റിയുടെ ഈ വിലയിരുത്തല്‍. ഈ സംഖ്യ കൂടുകയോ കുറയുകയോ ചെയ്യാം. എന്നാല്‍ ജാഗ്രതക്കുറവുണ്ടായാല്‍

രോഗബാധിതരുടെ എണ്ണം വര്‍ധിക്കും. ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കാന്‍ എല്ലാവരും തയാറായാല്‍ മാത്രമേ കൊവിഡിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …