Breaking News

വിജിഷ ഓണ്‍ലൈന്‍ പണമിടപാടിന്റെ ഇര​; നടന്നത് ലക്ഷങ്ങളുടെ ഇടപാടുകള്‍

യു​വ​തി ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​ത് ഓ​ണ്‍​ലൈ​ന്‍ പ​ണ​മി​ട​പാ​ടി​ല്‍ വ​ഞ്ചി​ക്ക​പ്പെ​ട്ട​തി​നാ​ലാ​ണെ​ന്ന് വി​ല​യി​രു​ത്ത​ല്‍. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ മൊ​ബൈ​ല്‍ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ചേ​ലി​യ മ​ല​യി​ല്‍ വി​ജി​ഷ (31) 2021 ഡി​സം​ബ​ര്‍ 11നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ​ഇ​വ​രു​ടെ ര​ണ്ടു ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്നു മാ​ത്രം 88 ല​ക്ഷ​ത്തി​ന്റെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഖ്യ ഇ​തി​ല്‍ കൂ​ടാ​ന്‍ ഇ​ട​യു​ണ്ടെ​ന്ന് അ​നു​മാ​നി​ക്കു​ന്നു.

പാ​സ്ബു​ക്കു​ക​ള്‍ ന​ശി​പ്പി​ച്ച​താ​യും ക​രു​തു​ന്നു. ബി.​എ​ഡ് ബി​രു​ദ​ധാ​രി​യാ​യ വി​ജി​ഷ​യു​ടെ വി​വാ​ഹ​ത്തി​നു വാ​ങ്ങി സൂ​ക്ഷി​ച്ച 35 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വി​ല്‍​ക്കു​ക​യും പ​ണ​യം​വെ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വി​ജി​ഷ​യെ പ​ണം ഇ​ട​പാ​ടി​ല്‍ പ​ല​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യും ക​രു​തു​ന്നു. മ​ര​ണം ന​ട​ന്ന് ര​ണ്ടു മാ​സ​മാ​യി​ട്ടും പൂ​ര്‍​ണ വ​സ്തു​ത പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ര​ണ​ത്തി​നു തൊ​ട്ടു​മു​മ്ബ് വി​ജി​ഷ​യു​ടെ ഫോ​ണി​ലേ​ക്കു വ​ന്ന കാ​ളു​ക​ള്‍ ആ​യി​രി​ക്ക​ണം ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ര്‍ സം​ശ​യി​ക്കു​ന്നു.

പ​തി​വു​പോ​ലെ ഓ​ഫി​സി​ലേ​ക്കു പു​റ​പ്പെ​ട്ട വി​ജി​ഷ പെ​ട്ടെ​ന്ന് തി​രി​ച്ചു​വ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. ചേ​ലി​യ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​വി​ധ അ​ന​ധി​കൃ​ത ഓ​ണ്‍​ലൈ​ന്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വി​ജി​ഷ​യെ​പ്പോ​ലെ ഒ​ട്ട​ന​വ​ധി പേ​ര്‍ ഇ​തി​ന് ഇ​ര​യാ​കു​ന്ന​താ​യും വാ​ര്‍​ത്ത​യു​ണ്ട്.

മ​റ്റൊ​രു ദു​ര​ന്തം​കൂ​ടി ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ഇ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​ക്ഷ​ന്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്ക​ല്‍ പൊ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​നു വേ​ഗം കൂ​ട്ടാ​ന്‍ ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്‍​പി​ക്ക​ണ​മെ​ന്ന് ആ​ക്ഷ​ന്‍ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍ ഇ​ത്ത​രം പ​ണ​മി​ട​പാ​ടി​ല്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. മാ​ന​ക്കേ​ടു കാ​ര​ണം പ​ല​രും പു​റ​ത്തു​പ​റ​യാ​തി​രി​ക്കു​ക​യാ​ണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …