മുഖം വെളുപ്പിക്കാനെന്ന പേരില്‍ വിപണിയിലുണ്ടായിരുന്ന ഫെയര്‍ ആന്‍ഡ് ലൗലി ഇനിയില്ല. വര്‍ണ വിവേചനം പ്രചരിപ്പിക്കുന്ന പേര് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഫെയര്‍ ആന്‍ഡ് ലൗലി ഇനി മുതല്‍ ഗ്ലോ ആന്‍ഡ് ലൗലിഎന്ന പേരില്‍ ലഭ്യമായിത്തുടങ്ങുമെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വ്യക്തമാക്കി.
പുരുഷന്മാര്‍ക്കുള്ള സൗന്ദര്യവര്‍ധക ക്രീമിന്റെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗ്ലോ ആന്‍ഡ് ഹാന്‍ഡ്‌സം എന്നാണ് ക്രീമിന്റെ പുതിയ പേര്. ഉത്പ്പന്നം വെളുക്കാന്‍ സഹായിക്കുമെന്ന പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് പേരില്‍ മാറ്റം വരുത്താന്‍ കമ്പനി തീരുമാനിച്ചത്. മാത്രമല്ല, ക്രീമിന്റെ പാക്കേജിലുള്ള രണ്ട് മുഖങ്ങളുള്ള ഷേഡ് ഗൈഡ് ഒഴിവാക്കുമെന്നും യൂണിലിവര്‍ വ്യക്തമാക്കുന്നു.
ബസ് ചാര്‍ജ് വര്‍ധനവ് പ്രാബല്യത്തില്‍ ; പുതിയ നിരക്കുകള്‍ ഇങ്ങനെ…
യൂണിലിവറിനു പുറമേ കോസ്‌മെറ്റിക് ബ്രാന്‍ഡായ ഗാര്‍ണിയറിന്റെ ഉത്പാദകരായ ലോറിയലും വൈറ്റ്, ഫെയര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ത്വക്കിന്റെ നിറം വെളുപ്പിക്കാന്‍ സഹായിക്കുമെന്ന് അവകാശവാദമുള്ള യൂണിലിവറിന്റെ സൗന്ദര്യവര്‍ധക
ഉത്‌പന്നങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പേരില്‍ മാറ്റം വരുത്താന്‍ കമ്ബനി തീരുമാനിച്ചത്. ക്രീമിന്റെ പാക്കേജിലുള്ള രണ്ട് മുഖങ്ങളുള്ള ഷേഡ് ഗൈഡും ഒഴിവാക്കുമെന്ന് യൂണിലിവര്‍ പറഞ്ഞു.
ഗാര്‍ണിയറിന്റെ ഉത്പാദകരായ ലോറിയലും വൈറ്റ്, ഫെയര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നു.ദക്ഷിണേഷ്യയിലാണ് കമ്ബനിയുടെ ഫെയര്‍നെസ് ഉത്‌പന്നങ്ങള്‍ക്ക് ഏറ്റവുമധികം ഉപഭോക്താക്കളുള്ളത്.