Breaking News

ഫ്രഞ്ച് കപ്പ്; പിഎസ്ജിക്ക് 13ാം കിരീടം

നെയ്മറുടെ ഏകഗോള്‍ മികവില്‍ പിഎസ്ജി ഫ്രഞ്ച് കപ്പ് സ്വന്തമാക്കി. സെയ്ന്റ് എറ്റിനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് പിഎസ്ജിയുടെ 13ാം കിരീട ധാരണം. 14ാം മിനിറ്റിലാണ് നെയ്മര്‍ ഗോള്‍ നേടിയത്.

കഴിഞ്ഞ തവണ റെന്നീസിനോട് തോറ്റ് പിഎസ്ജി കിരീടം കൈവിട്ടിരുന്നു. മല്‍സരത്തിനിടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്ക് പരിക്കേറ്റത് പിഎസ്ജിയുടെ കിരീടനേട്ടത്തിന് മങ്ങലേല്‍പ്പിച്ചു.

അടുത്ത ആഴ്ച നടക്കുന്ന കോപ്പാ ലിഗയിലും അടുത്ത മാസം നടക്കുന്ന ചാംപ്യന്‍സ് ലീഗിലും താരത്തിന് കളിക്കാനാവില്ല. 31ാം മിനിറ്റില്‍ എറ്റിനാ താരം പെരിന്‍ എംബാപ്പെയെ ഫൗള്‍ ചെയ്തപ്പോള്‍ എംബാപ്പെയുടെ കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു.

പെരിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കി. കൊറോണയെ തുടര്‍ന്ന് മാര്‍ച്ചിലാണ് ഫ്രാന്‍സില്‍ ഫുട്‌ബോള്‍ നിര്‍ത്തിവച്ചത്. തുടര്‍ന്ന് പിഎസ്ജിയെ ഫ്രഞ്ച് ചാംപ്യന്‍മാരായി പ്രഖ്യാപിക്കുകയായിരുന്നു. കളി കാണാന്‍ ചുരുങ്ങിയ ആളുകള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം ഉണ്ടായിരുന്നു

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …