Breaking News

മക്കളെ ഉപേക്ഷിച്ച്‌ ഭര്‍ത്തൃസഹോദരന്റെ മകനൊപ്പം നാടുവിട്ട പ്രവാസിയുടെ ഭാര്യ അറസ്റ്റില്‍…

മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതിയെ കുന്നംകുളം സി.ഐ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കേച്ചേരി സ്വദേശി റസീന (30) ആണ് അറസ്റ്റിലായത്. ഇവരുടെ 10 വയസ്സുള്ള മകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. റസീനയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സമയത്ത് ഭര്‍ത്തൃസഹോദരന്റെ

മകന്‍ മുഷ്താക്കുമായി അടുപ്പത്തിലായി. ഒരാഴ്ച മുന്‍പ് ഇരുവരും നാടുവിടുകയായിരുന്നു. റസീനയെ വീട്ടില്‍ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ

അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നാടുവിട്ട വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …