Breaking News

തൃശ്ശൂരിൽ വീടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുഴുവരിച്ച നിലയില്‍; നാല് ദിവസത്തെ പഴക്കമെന്ന് സംശയം…

മനക്കോടിയിലെ വീടിനുള്ളില്‍ പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. സരോജിനി രാമകൃഷ്ണന്‍ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന.

ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സരോജനിയും മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവും മാത്രമാണുണ്ടായിരുന്നത്. ഒരു മകന്‍ ഉണ്ടെങ്കിലും ഇദ്ദേഹം ജില്ലയ്ക്ക് പുറത്താണ് ജോലി ചെയ്യുന്നത്.

ആഴ്ചയിലൊരിക്കലേ വീട്ടിലെത്താറുള്ളൂ. അതുകൊണ്ട് തന്നെ മരണം നടന്നത് പുറത്തറിഞ്ഞിരുന്നില്ല.താമസം വാടക വീട്ടിലായതിനാല്‍ അയല്‍ക്കാരുമായി അധികം ബന്ധം സൂക്ഷിച്ചിരുന്നില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സരോജിനി മരിച്ചതെന്നാണ് കരുതുന്നത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി, മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …